ന്യൂ മെക്‌സികോയില്‍ കാട്ടുതീ; വ്യാപക നാശനഷ്ടം, രണ്ട് മരണം, ആയിരങ്ങളെ ഒഴിപ്പിച്ചു

ന്യൂ മെക്‌സികോയില്‍ കാട്ടുതീ; വ്യാപക നാശനഷ്ടം, രണ്ട് മരണം, ആയിരങ്ങളെ ഒഴിപ്പിച്ചു

വാഷിങ്ടണ്‍: അതിശക്തമായ കാറ്റില്‍ പടര്‍ന്ന കാട്ടുതീയില്‍ ന്യൂ മെക്‌സികോയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വ്യാപക നഷ്ടം. നിരവധി കെട്ടിടങ്ങള്‍ അഗ്‌നിക്കിരയായി.

പര്‍വതനിരകള്‍ക്കു താഴെയുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്ന ആയിരത്തോളം പേരെ ഒഴിപ്പിച്ചു. യു.എസിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയില്‍ കാട്ടുതീ ശക്തിപ്രാപിക്കുകയാണ്. രണ്ടുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ന്യൂ മെക്‌സികോയിലെ ലാസ് വെഗാസില്‍ മണിക്കൂറില്‍ 121 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ 24 കി.മീ ദൂരമുള്ള വനത്തിലൂടെയെത്തി ഇരുന്നൂറോളം കെട്ടിടങ്ങളാണ് തകര്‍ത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കാട്ടുതീ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോള്‍ഫാക്‌സ്, ലിങ്കണ്‍, സാന്‍ മിഗുഎല്‍, വലെന്‍സിയ എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ ലുജാന്‍ ഗ്രിഷാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്തരീക്ഷ താപനിലയിലുണ്ടായ വ്യത്യാസത്തോടൊപ്പം ശക്തമായ കാറ്റുമാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.