മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ തക്കാളി !

മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ തക്കാളി !

ചര്‍മ്മം വരണ്ടിരിക്കുക, മുഖത്തെ പാടുകള്‍, കണ്ണിനടിയിലെ കറുപ്പ് നിറം , മുഖ ചര്‍മത്തിന്റെ ഇരുണ്ട നിറം, മുഖത്തെ കുരുക്കള്‍ എന്നിങ്ങനെ പോകുന്നു മുഖത്തെ സൗന്ദര്യ പ്രശ്‌നങ്ങള്‍. മുഖത്തുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് തക്കാളി. മുഖസൗന്ദര്യത്തിന് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ വളരെ ഫലപ്രദമാണ്. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ്.

ഒന്ന്...

തക്കാളി രണ്ടായി മുറിച്ച് അതിന്റെ പുറത്തുള്ള തോല്‍ പീല്‍ ചെയ്‌തെടുക്കാം. ശേഷം മിക്‌സിയില്‍ അല്‍പം വെള്ളത്തോടൊപ്പം ഒന്ന് അടിച്ചെടുക്കാം. ഇതിലേക്ക് ഒരു സ്പൂണ്‍ കടലപ്പൊടി കൂടി ചേര്‍ത്ത് ലൂസ് പാക്കാക്കാം. അല്‍പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് പാക്കിന്റെ കട്ടി കുറയ്ക്കാം. ഈ പാക്ക് മുഖത്തിട്ട് 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

രണ്ട്...

തക്കാളി മിക്‌സിയില്‍ അല്‍പം പാലും ചേര്‍ത്ത് അരയ്ക്കുക. ഇതിലേക്ക് അല്‍പം ഓട്‌സ് കൂടി പൊടിച്ചു ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ പാക്ക് മുഖത്തിട്ട് അര മണിക്കൂര്‍ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം. കഴുകുമ്പോള്‍ മുഖത്ത് വൃത്താകൃതിയില്‍ മസാജ് ചെയ്ത് കഴുകണം. ഇത് മികച്ചൊരു മാസ്‌കിനൊപ്പം തന്നെ നല്ലൊരു സ്‌ക്രബര്‍ കൂടിയാണ്.

മൂന്ന്...

രണ്ട് സ്പൂണ്‍ യോഗര്‍ട്ടും, അരക്കഷ്ണം തക്കാളിയും നന്നായി മിക്‌സ് ചെയ്യുക. ശേഷം ഇത് ചെറു തീയില്‍ ഒന്ന് ചൂടാക്കിയെടുക്കാം. ഈ മിശ്രിതം ഉണങ്ങിയ ശേഷം പാക്കായി മുഖത്തിടാം. മുഖ കാന്തി വര്‍ധിക്കാന്‍ ഏറ്റവും നല്ല പാക്കാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.