'പിച്ച വെയ്ക്കും കണ്‍മണിയെ...'; വൈറലായി ആനക്കുട്ടിയുടെ പിച്ചവെപ്പ്

'പിച്ച വെയ്ക്കും കണ്‍മണിയെ...'; വൈറലായി ആനക്കുട്ടിയുടെ പിച്ചവെപ്പ്

മൃഗങ്ങളുമായി ബന്ധപ്പെട്ട രസകരമായ നിരവധി വീഡിയോകളാണ് ദിവസേന സോഷ്യല്‍ മീഡിയകളില്‍ വരുന്നത്. ഇപ്പോഴിതാ ഒരു ആനക്കുട്ടിയുടെ വീഡിയോയാണ് സാമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇന്റര്‍നെറ്റ് ലോകത്ത് നിന്ന് മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്.

മനോഹരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുള്ള Buitengebieden എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ആനക്കുട്ടിയുടെ ക്ലിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്. 'ആനക്കുട്ടിയുടെ ആദ്യ ചുവടുകള്‍' എന്ന ക്യാപ്ഷന്‍ നല്‍കി കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ആനക്കുട്ടി പിച്ച വച്ച് നടക്കുന്നത് കാണാം.

ആനക്കുട്ടി പതുക്കെ പതുക്കെ നടന്ന് നീങ്ങുകയും ഇടയ്ക്ക് ഇടറി വീഴുന്നുമുണ്ട്. താഴേ വീണ ശേഷം വീണ്ടും പതുക്കെ എണീറ്റ് ആനക്കുട്ടങ്ങളുടെ ഇടയിലേക്കെത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.