കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 18)

കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 18)

നീ എല്ലാവിധത്തിലും സത്‌പ്രവൃത്തികൾക്കു മാതൃകയായിരിക്കുക. നിന്റെ പ്രബോധനങ്ങളിൽ സത്യസന്ധതയും ഗൗരവബോധവും, ആരും കുറ്റം പറയാത്തവിധം നിർദോഷമായ സംസാരരീതിയും പ്രകടമാക്കുക. തീത്തോസ് 2: 6--- 7

ഒരിടത്തൊരിടത്ത് ഒരു ധനികൻ ഉണ്ടായിരുന്നു. ഒരുനാൾ അദ്ദേഹത്തിന്റെ കണ്ണിന് വേദന ആരംഭിച്ചു. അദ്ദേഹം പല ഡോക്ടർമാരെയും കണ്ടു, പല മരുന്നുകളും കഴിച്ചു എങ്കിലും ഫലം ഉണ്ടായില്ല.
ഇത്തരം രോഗങ്ങളെ ചികിത്സിയ്ക്കാൻ വിദഗ്ദ്ധനായ ഒരു മുനിയെക്കുറിച്ചു കേട്ടറിഞ്ഞ ധനികൻ മുനിയെ കാണാൻ പുറപ്പെട്ടു. ധനികൻറെ പ്രശനം മനസിലാക്കിയ മുനി അദ്ദേഹത്തോട് ഒന്ന് ആവശ്യപ്പെട്ടു. "നിങ്ങൾ ഇനി കുറച്ചുനാൾ പച്ച നിറം മാത്രം കണ്ട് ജീവിക്കണം. മറ്റു നിറങ്ങൾ കാണാൻ പാടില്ല." മുനിയുടെ ചികിത്സാവിധി വളരെ അപൂർവവും, വിചിത്രവും ആയി തോന്നിയെങ്കിലും ധനികൻ അത് പിന്തുടരാൻ തീരുമാനിച്ചു.
കോടീശ്വരനായ അദ്ദേഹം കുറെ പെയിന്റ്ർമാരെ വിളിച്ചു തൻറെ വീടും ചുറ്റുവട്ടവും കളറടിച്ചു പച്ചയാക്കാൻ ഏർപ്പാടാക്കി. ഒന്നുനാൾ മുനി അദ്ദേഹത്തെ കാണാൻ എത്തി. അപ്പോൾ പെയിന്റടി തുടർന്നുകൊണ്ടേയിരുന്നു. കാവി വസ്ത്രധാരിയായ സന്യാസിയെ പച്ചയാക്കാൻ പെയിന്റ്ടിക്കാർ മുന്നോട്ടുവന്നു. ഇതു കണ്ട സന്യാസി ധനികനോട് ചോദിച്ചു. “നിങ്ങൾ ലോകം മുഴുവൻ പച്ചനിറം അടിക്കാതെ ഒരു പച്ച കണ്ണട വച്ചിരുന്നെങ്കിൽ എത്രയോ സമ്പത്ത് സംരക്ഷിക്കാമായിരുന്നില്ലേ!?”

നമ്മൾക്ക് ലോകത്തെ, നമ്മൾ ആഗ്രഹിക്കുന്ന രീതിയിലേക്ക് മാറ്റാനാകില്ല. നമ്മുടെ കാഴ്ചപ്പാടിനെ നമ്മുക്ക് മാറ്റാനാകും. ലോകം മാറ്റാമെന്ന ചിന്ത വിഡ്‌ഢിത്തമാണ് മാറേണ്ടത് നമ്മളുടെ മനോഭാവമാണ്. നമ്മുടെ മനോഭാവം പോസിറ്റീവ് ആയാൽ നമ്മുടെ മനോഭാവത്തിനനുസരിച്ചു ലോകവും മാറുന്നതുകാണാം. പലപ്പോഴും നമ്മുടെ വിചാരം നമ്മൾ മാത്രമാണ് ശരി ബാക്കിയുള്ളവർ ശരിയല്ല എന്ന മട്ടിലാണ്. ഈ മനോഭാവമാണ് മാറേണ്ടത്. നിങ്ങളോട് മറ്റുള്ളവർ എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നോ അതുപോലെ നിങ്ങൾ മറ്റുള്ളവരോട് പെരുമാറുക. ലോകം തന്നെ മാറും.

“മറ്റുള്ളവര്‍ നിങ്ങളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍.” ലുക്കാ 6 : 31


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.