ചോറിനൊപ്പം ഒഴിച്ച് കഴിക്കാവുന്ന ഒരു കിടിലന്‍ സൈഡ് ഡിഷ്

ചോറിനൊപ്പം ഒഴിച്ച് കഴിക്കാവുന്ന ഒരു കിടിലന്‍ സൈഡ് ഡിഷ്

ചോറിനൊപ്പം കഴിക്കാന്‍ അല്‍പം ടേസ്റ്റി പാവയ്ക്ക കറി ആയാലോ. ഇത് എങ്ങനെ എളുപ്പത്തില്‍ ഉണ്ടാക്കാമെന്നു നോക്കാം.

പ്രധാന ചേരുവ

1/2 കി.ഗ്രാം പാവയ്ക്ക
പ്രധാന വിഭാവങ്ങള്‍ക്കായി
ആവശ്യത്തിന് പുളി
ചുവന്ന മുളക് 5 എണ്ണം
ഉഴുന്നുപരിപ്പ് 1 ടേബിള്‍സ്പൂണ്‍
തേങ്ങ ചിരകിയത് 1 കപ്പ്
മഞ്ഞള്‍ 1 ടീസ്പൂണ്‍
ആവശ്യത്തിന് ഉപ്പ്

ആവശ്യത്തിന് കറിവേപ്പില

കടുക് 1 ടീസ്പൂണ്‍
ശുദ്ധീകരിച്ച എണ്ണ 2 ടീസ്പൂണ്‍

ഒന്ന്...

ഒരു പാന്‍ ചൂടാക്കി അതിലേയ്ക്ക് ചുവന്ന മുളക്, ഉഴുന്ന് എന്നിവ ചേര്‍ത്ത് ഡ്രൈ റോസ്റ്റ് ചെയ്‌തെടുക്കുക. ഇതിലേയ്ക്ക് ചിരകിയ തേങ്ങാ കൂടെ ചേര്‍ത്ത് ചെറു തീയില്‍ വറുത്തെടുക്കുക. ശേഷം ഈ മിശ്രിതം തണുത്ത് കഴിഞ്ഞാല്‍ നന്നായി അരച്ചെടുക്കുക.

രണ്ട്...

ഇനി വേറൊരു പാനില്‍ അല്‍പം എണ്ണ ചേര്‍ത്ത് ചൂടാക്കുക. ഇതിലേയ്ക്ക് കടുകിട്ട് പൊട്ടിച്ച ശേഷം കറിവേപ്പില കൂടെ ചേര്‍ത്ത് കഷ്ണങ്ങളാക്കിയ പാവയ്ക്ക, മഞ്ഞള്‍, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റണം.

മൂന്ന്...

ഇതിലേയ്ക്ക് പുളിവെള്ളവും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഇളക്കിയ ശേഷം പാവയ്ക്ക പാകം ചെയ്‌തെടുക്കുക. ഇനി ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ അരപ്പ് കൂടെ ചേര്‍ത്ത് ഇളക്കുക. ആവശ്യമെങ്കില്‍ ഒരല്‍പം വെള്ളം കൂടെ ചേര്‍ക്കാവുന്നതാണ്.

നാല്...

ഒരു ചെറിയ പാനില്‍ കുറച്ച് എണ്ണ ചേര്‍ത്ത് ചൂടാക്കി കടുകിട്ട് പൊട്ടിക്കുക. കറിവേപ്പില ചേര്‍ത്ത് ഇളക്കിയ ശേഷം ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന കറിയിലേയ്ക്ക് ചേര്‍ക്കാം. രുചികരമായ പാവയ്ക്കാ കറി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. ചോറിനൊപ്പം ഒഴിച്ച് കഴിക്കാവുന്ന ഒരു മികച്ച സൈഡ് ഡിഷ് ആണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.