അമ്മയുടെ ശബ്​ദം കേള്‍ക്കുന്ന കുഞ്ഞു മേസണ്‍; വിഡിയോ കണ്ടത്​ മൂന്നു മില്ല്യണ്‍

അമ്മയുടെ ശബ്​ദം കേള്‍ക്കുന്ന കുഞ്ഞു മേസണ്‍; വിഡിയോ കണ്ടത്​ മൂന്നു മില്ല്യണ്‍

ന്യൂയോര്‍ക്ക്​: ആദ്യമായി അമ്മയുടെ ശബ്​ദം കേട്ട ജന്മനാ കേള്‍വിക്കുറവുള്ള മേസണ്‍ എന്ന ഒരു വയസുകാര​െന്‍റ സന്തോഷപ്രകടനമാണ്​ ട്വിറ്ററില്‍ വൈറലായികൊണ്ടിരിക്കുന്നത്​. ഹിയറിങ്​ എയിഡി​െന്‍റ സഹായ​ത്തോടെ ആദ്യമായി ഒരു ശബ്​ദം കേട്ട മേസണ്‍ അമ്ബരന്നു. അത്​ ത​െന്‍റ അമ്മയുടെ ശബ്​ദമാണെന്ന്​ തിരിച്ചറിഞ്ഞതോടെ അവന്‍ സന്തോഷവാനായി.​

മേസണ്‍ വാക്കുകള്‍ ശ്രദ്ധിക്കുകയും ഹായ്​ എന്ന്​ തിരിച്ച്‌​ പറഞ്ഞ്​ ചിരിക്കുകയും ചെയ്യുന്ന വിഡിയോ മാതാവ്​ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു.

സെപ്​തംബര്‍ 16ന്​ ലില്‍ ലോപീപ്പ്​ എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവെച്ച വിഡിയോ ഇതുവരെ കണ്ടത്​ 2.6 മില്ല്യണ്‍ ആളുകളാണ്​. ശബ്​ദങ്ങള്‍ കേള്‍ക്കാന്‍ കഴിയുമെന്ന്​ തിരിച്ചറിഞ്ഞതോടെ ആഹ്ലാദവാനായ ​കുഞ്ഞ്​ മേസന്‍െറ വികാരപ്രകടനങ്ങളാണ്​ വിഡിയോയിലുള്ളത്​.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.