കൊച്ചി: നയതന്ത്ര പാഴ്സല്‍ വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ച സംഭവത്തില്‍ മന്ത്രി കെ ടി ജലീലിന്റെ എന്‍ഐഎ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഐഎ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ ആറ് മണിയ്ക്കാണ് മന്ത്രി ഓഫീസിലെത്തിയത്. പൊലീസ് ക്ലിയറന്‍സിനായി കാത്ത് നില്‍ക്കുകയാണ്. മന്ത്രി പോകുന്ന വഴി പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
എട്ട് മണിയോടെയാണ് ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്ത് തുടങ്ങിയത്. മുന്‍ എംഎല്‍എ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.