ട്രെന്‍ഡുകള്‍ നിമിഷ നേരം കൊണ്ടാണ് മാറുന്നത്. പല ട്രെന്‍ഡുകളും പ്രായഭേദമെന്യേ ആളുകള്‍ ഏറ്റെടുക്കാറും ഉണ്ട്. ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ബെലന്‍സിയാഗയുടെ പുതിയ ഷൂ കളക്ഷന്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഫാഷന്‍ ലോകം. ഇത്രയും ബോറായ വൃത്തിക്കെട്ട ഷൂസ് കണ്ടിട്ടില്ലെന്നാണ് പലരുടേയും അഭിപ്രായം.
ബെലന്‍സിയാഗയ്ക്ക് ഇത്ര ഫാഷന്‍സ് സെന്‍സ് ഇല്ലാതെ പോയോ എന്നും പലരും ചോദിച്ചു. പുതിയ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പാരീസ് സ്നിക്കേഴ്സ് എന്നാണ് പുതിയ കളക്ഷന്റെ പേര്. വളരെയേറെ ഉപയോഗിച്ച് മുഷിഞ്ഞതും കീറിയതുമായ ഷൂസ് എന്ന ആശയത്തിലാണ് ഈ കളക്ഷന്‍ ഒരുക്കിയിട്ടുള്ളത്.
100 ജോഡി ഷൂസ് ആണ് വില്‍പ്പനയ്ക്ക് എത്തുക. 625 അമേരിക്കന്‍ ഡോളര്‍(ഇന്ത്യന്‍ രൂപയില്‍ 48,000) ആണ് വില. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് കളക്ഷന്റെ വില്‍പ്പന. ബ്രാന്‍ഡിന്റെ ക്യാമ്പയിന്‍ ആണ് കമ്പനി ഷൂ വില്‍പ്പനയിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് വിവരം.
അതേസമയം ഇനി വൃത്തികെട്ടതും മുഷിഞ്ഞതുമായ ഷൂ ഉപയോഗിക്കുമ്പോള്‍ ഫാഷനാണെന്ന് പറഞ്ഞാല്‍ മതിയല്ലോ, സമ്പന്നര്‍ ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായും വിലകൂടിയതാവും എന്നിങ്ങിനെ നിരവധി കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.