കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം-6 (ഒരു സാങ്കൽപ്പിക കഥ )

കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം-6 (ഒരു സാങ്കൽപ്പിക കഥ )

കുമരകത്തിന്റെ അന്തരീക്ഷവലയത്തിൽ..,
ചെമ്പരത്തിപ്പൂവ് ഒരു പറക്കുംതളികയായി
കറങ്ങുന്നുണ്ടായിരുന്നു..! പറക്കുംതളിക,
നൌകാഗൃഹത്തിന്റെ ദിശയിലേക്ക് പറന്നു..!!
ചെമ്പരത്തിപ്പൂവിന് ശാപമോക്ഷം കിട്ടി..!!
ദോലികയിൽ, ദേവേന്ദ്രൻ മലക്കം മറിഞ്ഞു.!
'പ്രത്യുപകാരമായി, ദേവാ, അങ്ങേയ്ക്ക്
എന്താണ് ഞാൻ ചെയ്തു തരേണ്ടത്..?'
'കുപ്പി-കൂജകളിൽ, അന്തിക്കള്ള് നിറച്ചു
വെച്ചിരിക്കുന്നത്..കാണ്ടാലും പൂമങ്കേ ..!
'ഐഡിയാ..; ഇന്നത്തെ കൂട്ടായ്മ.., ആഹാ
മലർമണീ, ഉച്ചരാശിയിൽ പൊളിച്ചടുക്കൂ.!,
'ദേവസത്യം..,ഇത് ഞാൻ പൊളിച്ചടുക്കും...!'
'സൂസ്സന്നാമ്മയുടെ വിമാനം കണ്ണൂരിലെത്തി;
കുമരകത്തെത്താൻ.., ഏറെ സമയം വേണം;
അതിവേഗം ആ സ്വീകരണം കുളമാക്കണം.!'
'ദേവാ എങ്ങനെ.? മേം ഭൂ-ഭൂ-ഭൂൽ-ഗയീ..'
'ചുമ്മാതല്ല നീ പൂവിലായത്..!' ദേവന് ദേഷ്യം.
ഔസ്സേപ്പും, പെണ്ണമ്മയും, ജോസ്സൂട്ടിയും...,
തങ്ങളുടെ വീട്ടിലേക്ക് മടങ്ങി..!
കല്യാണമല്ലേ.., എഞ്ചിനീയർമോന് ഒരു
അന്തിക്കുപ്പി ഔസ്സേപ്പച്ചൻ സമ്മാനിച്ചു...
'കഴിക്കെടാ മോനേ.. ഇന്നൂടെ കഴിക്ക്..!'
'നാളെ മുതൽ..വിലക്കാണെടാ...വിലക്ക്...!
തൊട്ടതിനും പിടിച്ചതിനും മൂക്കുകയറാടാ..;
കാണാൻ പോകുന്ന പൂരം...പറയണോ....!'
ഔസ്സേപ്പച്ചൻ, രണ്ടാമത്തെ കള്ളുംകുപ്പീം
ജോസ്സൂട്ടിമോന് സമ്മാനിച്ചു...
'ചവക്കാനൊന്നും ഇല്ലേ അപ്പാ..?
പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നിരിക്കുന്നു..!
കാന്താരിയുടെ ഘ്രാംണം, ചുറ്റും പരന്നു.!
പാറിവന്ന കാറ്റിൽ, ഘ്രാണം ഉയർന്നുപോയി.!
മൊത്തത്തിൽ.., ദേവലോകം ഉഷാറായി..!!
അപ്പനും, അമ്മയും ഉറക്കമായി..! അവരുടെ
ഘർഘരാരവം, ദേവലോകത്തെത്തി.!
ദേവലോകമാന്ത്രികജാലം, സുന്ദരമായ
ഒരു സ്വപ്നലോകത്തെത്തിച്ചു ജോസ്സൂട്ടിമോനെ!
നൌകാഗൃഹത്തിലെ മണിയറയിൽ.....,
പ്രീയതമന്റെ വരവും കാത്ത്, സൂസ്സന്നാമ്മ
ഇരിക്കുന്നു...! നിലാവിന്റെ താഴികക്കുടം...,
മണിയറയിൽ ശോഭ പരത്തി..!
'കാനനചന്ദ്രികേ., ചന്ദ്രമുഖീ..നീ എവിടേ..?'
നാലുകാലേൽ ചാടിവീഴുന്ന പൂച്ചയേപ്പോലെ,
ജോസ്സൂട്ടി കിടക്കയിലേക്ക് വീണു..!
കോപ്രായം കണ്ട്, സൂസ്സന്ന പൊട്ടിച്ചിരിച്ചു..!
പഠിപ്പുണ്ടേലും കുമരകത്തിന്റെ മുത്തല്ലേ;
എങ്ങനെ ചിരിക്കാതിരിക്കും..; പെണ്ണവൾ
പൊട്ടിപ്പൊട്ടി ചിരിച്ചു.....
'സ്വന്തം ജോസ്സൂട്ടിയാണേലും.., ഒരു ചെറിയ
എട്ടിന്റെ പണി കൊടുത്തേക്കാം; നാലു-
കാലേൽ വന്നവരവ് കണ്ടില്ലേ.....'
ഗ്ളാസ്സിൽ കരുതിയിരുന്നതായ പാൽ...,
ഒരു 'പാൽകുപ്പി'യിലേക്ക്...പകർന്നു...!
പാൽകുപ്പിയുടെ വാവട്ടത്ത്..., ഒരുച്ചാൺ
നീളമുള്ള ഒരു 'റബ്ബർചൂചുകം' പിടിപ്പിച്ചു.!
കരുതിവെച്ചിരുന്നതായ പാൽകുപ്പി...,
സൂസ്സന്നാമ്മ മണിമാരന്റെ നേരേ നീട്ടി...!!
--------------------( തു ട രും...... )------------------------

ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ എപ്പിസോഡുകളും വായിക്കുവാൻ ഇവിടെ നോക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.