ഫുട്‌ബോള്‍ താരങ്ങള്‍ക്കുള്ള അതേ പ്രതിഫലം സോക്കേഴ്‌സ് താരങ്ങള്‍ക്കും ഉറപ്പാക്കുന്ന കരാര്‍ അമേരിക്കയില്‍ ഒപ്പുവച്ചു

ഫുട്‌ബോള്‍ താരങ്ങള്‍ക്കുള്ള അതേ പ്രതിഫലം സോക്കേഴ്‌സ് താരങ്ങള്‍ക്കും ഉറപ്പാക്കുന്ന കരാര്‍ അമേരിക്കയില്‍ ഒപ്പുവച്ചു

ന്യൂയോര്‍ക്ക്: ദേശീയ ഫുട്‌ബോള്‍ താരങ്ങള്‍ക്കുള്ള പ്രതിഫലത്തിന് തതുല്യമായ പ്രതിഫലം സോക്കേഴ്‌സ് താരങ്ങള്‍ക്കും നേടിക്കൊടുക്കുന്ന കരാര്‍ അമേരിക്കയില്‍ പ്രാബല്യത്തില്‍ വന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് സോക്കര്‍ ഫെഡറേഷന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിമന്‍സ് നാഷണല്‍ ടീം പ്ലെയേഴ്‌സ് അസോസിയേഷന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ സോക്കര്‍ ടീം പ്ലെയേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടകളുമായി അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ഫുട്‌ബോള്‍ താരത്തിനോ ടീമിനോ ലഭിക്കുന്ന അതേ പ്രതിഫലം തന്നെ സോക്കര്‍ താരത്തിനും ഇനി മുതല്‍ ലഭിക്കും.

ഇതു ശരിക്കും വിപ്ലകരമായ ചരിത്ര തീരുമാനമാണെന്ന് യുഎസ് സോക്കര്‍ പ്രസിഡന്റ് സിണ്ടി പാര്‍ലോ കോണ്‍ പറഞ്ഞു. കരാര്‍ പ്രകാരം ഒരു ഫുട്‌ബോള്‍ ടീമിന് ഫിഫ നല്‍കുന്ന അതേ സമ്മാനത്തുക സോക്കര്‍ ടീമിനും ലഭിക്കും. അതായത് ഒരു സോക്കര്‍ താരത്തിന് ഒരു സീസണില്‍ 22 മില്യണ്‍ ഡോളര്‍ പ്രതിഫലമായി ലഭിക്കും. ഫെഡറേഷന്റെ പ്രത്യേക പാരിതോഷികമായി രണ്ട് മില്യണ്‍ ഡോളറും കൂടുതലായി ലഭിക്കും. മാത്രമല്ല ഫുട്‌ബോള്‍ താരത്തിന് സീസണില്‍ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സോക്കര്‍ താരങ്ങള്‍ക്കും ലഭിക്കും.

ടൂര്‍ണമെന്റില്‍ ലഭിക്കുന്ന വരുമാനം കരാറില്‍ ഒപ്പുവച്ച മൂന്ന് അസോസിയേഷനുകള്‍ക്ക് പങ്കിട്ടെടുക്കാം. തുല്യത നേടുക എന്നത് മാത്രമല്ല കളിക്കാര്‍ക്കുള്ള പരിശീലനവും കളിക്കളത്തിലെ അന്തരീക്ഷവും അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക കൂടിയാണ് കരാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും സിണ്ടി പാര്‍ലോ കോണ്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.