ഫ്രൈഡ് ബനാന ബോള്‍സ്- ഒരു കിടിലന്‍ നാലുമണി പലഹാരം

ഫ്രൈഡ് ബനാന ബോള്‍സ്- ഒരു കിടിലന്‍ നാലുമണി പലഹാരം

കുട്ടികള്‍ക്ക് വളരെയധികം ഇഷ്ടമാകുന്ന സ്‌നാക്‌സുകളിലൊന്നാണ് ഫ്രൈഡ് ബനാന ബോള്‍സ്. കുറച്ച് ചേരുവകള്‍ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. എങ്ങനെയാണ് ഫ്രൈഡ് ബനാന ബോള്‍സ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകള്‍...

1. അരിപ്പൊടി അരകപ്പ്
റവ ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് ഒരു നുള്ള്
2. ചെറുപഴം 5 എണ്ണം
3. പഞ്ചസാര ഒരു ടേബിള്‍ സ്പൂണ്‍
4. തേങ്ങ ചുരണ്ടിയത് ഒരു ടേബിള്‍ സ്പൂണ്‍
5. ഏലയ്ക്കപ്പൊടി കാല്‍ ടീ സ്പൂണ്‍
6. എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

* ഒന്നാമത്തെ ചേരുവകള്‍ യോജിപ്പിച്ചു വയ്ക്കുക.
* പഴം നന്നായി ഉടച്ചു വയ്ക്കുക.
* അരിപ്പൊടി മിശ്രിതത്തിലേക്കു പഴം ഉടച്ചത്, പഞ്ചസാര, തേങ്ങ, ഏലയ്ക്കപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചു വയ്ക്കുക.
* എണ്ണ ചൂടായി കഴിയുമ്പോള്‍ മാവ് ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ഇട്ട് വറുത്തു കോരുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.