മങ്കിപോക്സ് അബുദബിയിലും ദുബായിലും വൈറസിനെതിരെ ജാഗ്രത

മങ്കിപോക്സ് അബുദബിയിലും ദുബായിലും വൈറസിനെതിരെ ജാഗ്രത

അബുദാബി: ലോകത്ത് വിവിധ ഇടങ്ങളില്‍ മങ്കിപോക്സ് വൈറസ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളിലേക്ക് കടന്ന് ദുബായും അബുദബിയും. വൈറസിനെ കുറിച്ച് ജാഗ്രത പാലിക്കാന്‍ അബുദബി ആരോഗ്യവകുപ്പും ദുബായ് ഹെല്‍ത്ത് അതോറിറ്റിയും ആരോഗ്യസ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്‍കി. 

തുടക്കത്തിലെ രോഗം തിരിച്ചറിയുകയും തടയുകയും ചെയ്യുകയെന്നുളളതിന്‍റെ ആവശ്യതയെ കുറിച്ച് പറഞ്ഞാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സർക്കുലർ. എമിറേറ്റിലെ നിരീക്ഷണത്തോത് ഉയർത്താനും നിർദ്ദേശമുണ്ട്. അബുദബിയെ ആരോഗ്യകേന്ദ്രങ്ങള്‍ക്കും സമാന നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അമേരിക്കയുടെ കിഴക്കൻ തീരത്തുള്ള മസാച്യുസെറ്റ്‌സിൽ, അടുത്തിടെ കാനഡയിലേക്ക് പോയ ഒരാൾക്ക് കുരങ്ങുപനി ബാധിച്ചതായി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. രോഗവ്യാപനത്തെ കുറിച്ച് വിലയിരുത്താന്‍ ലോകാരോഗ്യസംഘടന അടിയന്തരയോഗം ചേർന്നിരുന്നു. 11 രാജ്യങ്ങളിലായി 80 ഓളം കേസുകള്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ഡിഒഎച് സർക്കുലർ

https://cnewslive.com/images/e4f29062-8907-4e59-afc1-c29eff2378bd.pdf



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.