അടുത്ത മാസം മുതല്‍ 'ഹോം ലോണ്‍ ഇഎംഐ' പോക്കറ്റ് കാലിയാക്കും !

അടുത്ത മാസം മുതല്‍ 'ഹോം ലോണ്‍ ഇഎംഐ' പോക്കറ്റ് കാലിയാക്കും !

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇബിഎല്‍ആര്‍ (External benchmark lending rate ) നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഭവന വായ്പകള്‍ക്ക് മുകളിലുള്ള ഇബിഎല്‍ആര്‍ 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 7.05 ശതമാനം ആയിട്ടാണ് ഉയര്‍ത്തിയത്. ഒപ്പം റിപ്പോ-ലിങ്ക്ഡ് ലെന്‍ഡിംങ് നിരക്ക് 6.65 ശതമാനമായും പരിഷ്‌കരിക്കും. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ജൂണില്‍ ചേരാനിരിക്കുന്ന പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിന് തൊട്ടു പിന്നാലെയാണ് എസ്ബിഐയുടെ ഇബിഎല്‍ആര്‍ വര്‍ധനവ്. ഇതോടെ ഭാവന വായ്പകള്‍ക്ക് മുകളിലുള്ള ഇഎംഐകള്‍ ഉയരും. നിരക്ക് വര്‍ധന എല്ലായിനം വായ്പയെടുത്തവരെയും ബാധിക്കുമെങ്കിലും ഭവനവായ്പ പലിശയിലായിരിക്കും ഇത് ആദ്യം പ്രതിഫലിക്കുക.

കൂടാതെ വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെയും ഇഎംഐയോ വായ്പാ കാലാവധിയോ വര്‍ധിക്കും.

എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംങ് റേറ്റ് എന്നത് ഒരു പുതിയ പലിശ നിരക്ക് മോഡലാണ്. 2019 സെപ്റ്റംബര്‍ ഒന്ന് മുതല്‍ സുസ്ഥിരമല്ലാത്ത ഭാവന വായ്പ പലിശ നിരക്കുകളെ ബന്ധിപ്പിക്കുന്നതിന് എസ്ബിഐ റിപ്പോ നിരക്കാണ് ബാഹ്യ മാനദണ്ഡമായി സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംങ് റേറ്റ് റിപ്പോ നിരക്കിനൊപ്പം മാറിക്കൊണ്ടിരിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസം ആദ്യം അതിന്റെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംങ് നിരക്ക് (എംസിഎല്‍ആര്‍) 10 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. മെയ് 15 ഞായറാഴ്ച മുതലാണ് പുതിയ നിരക്ക് നിലവില്‍ വന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പൊതു വായ്പാ പലിശ നിരക്ക് എസ്ബിഐ വര്‍ധിപ്പിക്കുന്നത്.
എംസിഎല്‍ആര്‍ എന്നത് ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുവദിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.