മിസിസാഗ (കാനഡ): സെന്റ്. അല്‍ഫോൻസ കത്തീഡ്രലില്‍ മെയ് 23ന് പരിസ്ഥിതി ദിനം ആചരിച്ചു. ഔട്ട്‌ഡോര്‍ ക്ലീനിംഗ്, പൂന്തോട്ടപരിപാലനം, പച്ചക്കറി വിത്ത് നടീല്‍ തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി നടത്തി.
രാവിലെ 9.15 ന് അസിസ്റ്റന്റ് വികാരി ഫാ. ടെന്‍സണ്‍ പോള്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ ദിനാചരണം ആരംഭിച്ചു. തുടര്‍ന്ന് തൈ നടുന്നതിന്റെ ഉദ്ഘാടനം ബിഷപ്പ് മാര്‍ ജോസ് കല്ലുവേലിലും പൂന്തോട്ടപരിപാലനത്തിന്റെ ഉദ്‌ഘാടനം ഇടവക വികാരി ഫാ. ജേക്കബ് എടക്കളത്തൂരും നിര്‍വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം, പൂന്തോട്ട നിര്‍മാണം ക്ലീനിംഗ്, പച്ചക്കറി തോട്ടം നിര്‍മാണം എന്നിവ നടത്തി. കൊവിഡ്-19 മഹാമാരിക്ക് ശേഷം ആദ്യമായാണ് ഇടവാകാംഗങ്ങള്‍ ഒത്തുചേരുന്നത്.
ദിനാചരണത്തില്‍ പങ്കെടുത്തവര്‍ക്ക് ഫുഡ് കമ്മിറ്റി ഭക്ഷണം ഒരുക്കിയിരുന്നു. നാടന്‍ കപ്പയും ബീഫും ആയിരുന്നു പ്രധാന ആകര്‍ഷണം. ഒപ്പം ബര്‍ഗര്‍, ചിക്കന്‍ ബാര്‍ബിക്യു, നരങ്ങ വെള്ളം, മൊരും വെള്ളം, ചുക്കു കാപ്പി മുതലായവയും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
ഉച്ചയ്ക്ക് ശേഷം പരിസ്ഥിതി ക്വിസ്സും സിനിമ പ്രദര്‍ശനവും ഉണ്ടായിരുന്നു. തുടര്‍ന്ന് പങ്കെടുത്ത എല്ലാവര്‍ക്കും മാര്‍ ജോസ് കല്ലുവേലില്‍ സൗജന്യ തൈ വിതരണം നടത്തി. ഫാ.ജേക്കബ് എടക്കളത്തൂര്‍, ഫാ. ടെന്‍സണ്‍ പോള്‍. പാരിഷ് കൗണ്‍സില്‍ പ്രതിനിധികള്‍, കൈക്കാരന്മാരായ രാജു പൈനാടത്ത്, റെജീന മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.