പുഷ്പയിലെ ഗാനം അമേരിക്കയിലെ തെരുവില്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പുഷ്പയിലെ ഗാനം അമേരിക്കയിലെ തെരുവില്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനും രശ്മിക മന്ദാനയും തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു പുഷ്പ- ദ് റൈസ് പാര്‍ട്ട് 1. ഇന്ത്യയില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലും സിനിമ ഉണ്ടാക്കിയ കോളിളക്കം വളരെ വലുതാണ്. സൂപ്പര്‍ ഹിറ്റായ സിനിമയിലെ ഡൈലോഗുകളും പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ റീല്‍സുകളിലായി സജീവമായിരുന്നു. പുഷ്പയ്ക്ക് ഇങ്ങ് ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലുമുണ്ട് ആരാധകര്‍.

പുഷ്പയിലെ ഗാനം വയലിനില്‍ വായിക്കുന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കരോലിന പ്രോറ്റെസ്ങ്കോ എന്ന 13 വയസുകാരിയാണ് അതി ഗംഭീരമായി പുഷ്പയിലെ ഗാനം വയലിനില്‍ വായിക്കുന്നത്. കാലിഫോര്‍ണിയയിലെ തെരുവിലാണ് 'ഉ ആണ്ട വാ മാമാ' എന്ന ഗാനം ഈ ഉക്രെയ്ന്‍ സ്വദേശിയായ പെണ്‍കുട്ടി അവതരിപ്പിച്ചത്. 7 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള പ്രശസ്തയായ യൂട്യൂബറാണ് കരോലിന.

അമേരിക്കന്‍ ടെലിവിഷന്‍ പരിപാടിയായ എലന്‍ ഷോയിലും കരോലിന പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് ഈ സൂപ്പര്‍ഹിറ്റ് ഗാനം വയലിനില്‍ അവതരിപ്പിക്കുന്ന വീഡിയോ കരോലിന്‍ യു ട്യൂബിലൂടെ പുറത്ത് വിട്ടത്. ഏകദേശം എഴുപത്തി നാലയിരത്തില്‍ അധികം പേര്‍ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു. പല സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ഗാനം വൈറലായി കഴിഞ്ഞിട്ടുണ്ട്.

എന്തായാലും തെരുവില്‍ ഗാനം കേട്ട് നില്‍ക്കുന്ന അമേരിക്കകാര്‍ക്ക് ഇത് ഇന്ത്യന്‍ ഗാനമാണെന്ന് മനസിലായിട്ടില്ലെന്ന് ഉറപ്പാണ്. പക്ഷെ അവര്‍ വളരെ ആസ്വദിച്ചാണ് കരോലിന്റെ വയലിന്‍ കേള്‍ക്കുന്നത്. വയലിന്‍ വായിക്കുന്നതിനൊപ്പം കരോലിന്‍ നൃത്തം ചെയ്യുന്നതും കാണികളെ വളരെയധികം ആകര്‍ഷിക്കുന്നുണ്ട്. എന്തായാലും സംഗതി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.