പുനലൂര്‍ രൂപതാ സിനഡിന് സമാപനം: ലക്ഷ്യം ക്രിസ്തുവിന്റെ സഭയ്ക്ക് പുതിയ മുഖവും പ്രവര്‍ത്തന ശൈലിയും

പുനലൂര്‍ രൂപതാ സിനഡിന് സമാപനം: ലക്ഷ്യം ക്രിസ്തുവിന്റെ സഭയ്ക്ക് പുതിയ മുഖവും പ്രവര്‍ത്തന ശൈലിയും

പുനലൂര്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത 2023 മെത്രാന്‍ സിനഡിന്റെ ഭാഗമായി പുനലൂര്‍ രൂപതാ തലത്തിലുള്ള സിനഡല്‍ പ്രക്രിയയ്ക്ക് സമാപനം. ഇന്ന് നടന്ന രൂപതാ സിനഡോടുകൂടി സമാപന സമ്മേളനത്തിന് തുടക്കമായി. നാളെ പുനലൂര്‍ സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് സമാപന ദിവ്യബലി അര്‍പ്പിക്കും.

2023 ഒക്ടോബര്‍ മാസത്തില്‍ റോമില്‍ വച്ച് നടക്കുന്ന സിനഡിന്റെ മുന്നൊരുക്കമായി എല്ലാ പ്രാദേശിക സഭകളിലും സിനഡാത്മക സഭ: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷി തത്വം' എന്ന വിഷയത്തെക്കുറിച്ചുള്ള സിനഡ് നടന്നുവരികയാണ്. 2021 ഒക്ടോബര്‍ 17ന് ബലിയപ്പണത്തോടുകൂടിയാണ് പുനലൂര്‍ രൂപതയിലും സിനഡല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ഭാരത ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (CCBI) യുടെയും കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (KRLCBC) യുടെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വിവിധ തലങ്ങളില്‍ വ്യക്തികള്‍, ടീമുകള്‍ എന്നിവരെ നിയമിച്ച് സിനഡല്‍ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും സംഘടിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്തിരുന്നു. കുടുംബ തലങ്ങളിലും ബിസിസി തലങ്ങളിലും ഇടവക തലങ്ങളിലും വിവിധ സംഘടനാ തലങ്ങളിലും ഗ്രൂപ്പുകളുടെ തലങ്ങളിലുമായി നടന്ന സിനഡല്‍ പ്രക്രിയയില്‍ എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിച്ചതിലുള്ള കൃതജ്ഞതയും അഭിനന്ദനങ്ങളും സന്തോഷപൂര്‍വ്വം അറിയിക്കുന്നതായി പുനലൂര്‍ രൂപത മെത്രാന്‍ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു.

ഇന്ന് ആരംഭിച്ച രൂപതാ സിനഡില്‍ രൂപതാ അധ്യക്ഷനോടൊപ്പം വികാരി ജനറല്‍, എപ്പിസ്‌കോപ്പല്‍ വികാരിമാര്‍, ചാന്‍സലര്‍, ചീഫ് മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍, ജുഡീഷ്യല്‍ വികാരി, ഫൊറോനാ വികാരിമാര്‍, ഡിഎസ്ടി അംഗങ്ങള്‍, വൈദിക സെനറ്റ്, രൂപതാ പാസ്റ്ററല്‍ കൗണ്‍സിലര്‍ അംഗങ്ങള്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, ശുശ്രൂഷാ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഡയറക്ടര്‍മാര്‍, വിവിധ കമ്മീഷനുകളുടെ ഡയറക്ടര്‍മാര്‍, ഇടവക സിനഡല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, വിവധ കമ്മീഷന്‍ സെക്രട്ടറിമാര്‍, മതാ ബോധന പ്രഥമ അധ്യാപക പ്രതിനിധി, വിവിധ സ്ഥാനങ്ങളുടെ പ്രിതിനിധികള്‍, സാമൂഹ്യ ഭക്ത സംഘടനകളുടെ പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

29ന് നടക്കുന്ന സമാപന ദിവ്യബലിയില്‍ എല്ലാ വിശ്വാസികള്‍ക്കും പങ്കെടുക്കാം. സിനഡാത്മക സഭ കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്നീ വിഷയങ്ങളിലൂടെ ക്രിസ്തുവിന്റെ സഭയ്ക്ക് ഒരു പുതിയ മുഖവും പ്രവര്‍ത്തന ശൈലിയും നല്‍കാനാണ് ഇതുവഴി ആഗ്രഹിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.