ആമേരിക്കയില്‍ കുരങ്ങുപനി വ്യാപിക്കുന്നു; ഏഴ് സംസ്ഥാനങ്ങളില്‍ ഒന്‍പത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ആമേരിക്കയില്‍ കുരങ്ങുപനി വ്യാപിക്കുന്നു; ഏഴ് സംസ്ഥാനങ്ങളില്‍ ഒന്‍പത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

വാഷിംഗ്ടണ്‍: ഇംഗ്ലണ്ടിന് പിന്നാലെ അമേരിക്കയിലും കുരുങ്ങുപനി വ്യാപിക്കുന്നു. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി ഒന്‍പത് കുരങ്ങുപനി കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. മസാച്യുസെറ്റ്‌സ്, ഫ്‌ളോറിഡ, യൂട്ട, വാഷിംഗ്ടണ്‍, കാലിഫോര്‍ണിയ, വിര്‍ജീനിയ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രോഗികളായവര്‍ ആഫ്രിക്ക ഉള്‍പ്പടെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ യാത്ര ചെയ്തതായുള്ള സമീപകാല ചരിത്രമില്ലെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്ടര്‍ റോഷെല്‍ വാലെന്‍സ്‌കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഉറവിടം ഇല്ലാത്ത കുരങ്ങുപനി കേസുകള്‍ രാജ്യത്ത് വ്യാപിക്കുന്നത് ആശങ്കയോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കഴിഞ്ഞ ആഴ്ച്ച മസാച്യുസെറ്റ്സില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം രാജ്യത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്ന സൂചനയും വൈറ്റ് ഹൗസ് ഹെല്‍ത്ത് സെക്യൂരിറ്റി ആന്‍ഡ് ബയോ ഡിഫന്‍സ് സീനിയര്‍ ഡയറക്ടര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.



പുതുതായി രോഗം കണ്ടെത്തിയവരില്‍ അധികവും സ്വവര്‍ഗാനുരാഗികളാണ്. പ്രത്യേകിച്ച് പുരുഷന്മാര്‍. പനിയും തൊലിപ്പുറത്ത് തടിച്ചു പൊങ്ങലും ചുണങ്ങുമാണ് ലക്ഷണങ്ങള്‍. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 200 കേസുകളില്‍ 100 കേസുകളും സാധാരണയായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത യൂറോപ്പിലാണെന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും റോഷെല്‍ വാലെന്‍സ്‌കി പറഞ്ഞു.

ആഗോളതലത്തില്‍ ഇതുവരെ കണ്ടെത്തിയ കുരങ്ങുപനി കേസുകള്‍ ഗുരുതരമായതല്ല. 1970 കളില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗം പടിഞ്ഞാറന്‍, മധ്യ ആഫ്രിക്ക എന്നിവിടങ്ങളില്‍ കൂടുതലായി കാണപ്പെടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചു എന്നതാണ് ഇപ്പോഴുണ്ടായ ഗുരുതര സാഹചര്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.