ആര്യന്‍ ഖാന്റെ ലഹരിമരുന്ന് കേസ് അന്വേഷിച്ച സമീര്‍ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം

ആര്യന്‍ ഖാന്റെ ലഹരിമരുന്ന് കേസ് അന്വേഷിച്ച സമീര്‍ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷിച്ചിരുന്ന മുന്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം. ചെന്നൈയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ടാക്‌സ് പെയര്‍ സര്‍വീസസിലേക്കാണ് സ്ഥലംമാറ്റം. വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന്റേയും ലഹരിമരുന്ന് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പശ്ചാത്തലത്തിലുമാണ് നടപടി.

ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാനെ കുടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെ ശ്രമിച്ചതായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറ് പേരെ എന്‍സിബി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമീര്‍ വാങ്കഡെയ്ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തത്.

ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് വാങ്കഡെയെ ആര്യന്‍ ഖാന്‍ കേസ് ഉള്‍പ്പെടെ 6 ലഹരിക്കേസുകളുടെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. ദലിത് വിഭാഗക്കാരാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വാങ്കഡെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.