ജൂണ്‍ ഒന്ന് 'വേള്‍ഡ് മില്‍ക്ക് ഡേ' ആയി ആഘോഷിക്കുന്നു. നമ്മുടെ ഭക്ഷണ കാര്യങ്ങളില്‍ പാലിനുള്ള പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതില്ല. ശരീരത്തിന് അവശ്യം വേണ്ടുന്ന പല പോഷകങ്ങളും ഒന്നിച്ച് ലഭ്യമാക്കുന്നതിന് പാലിനോളം ആശ്രയിക്കാവുന്ന മറ്റൊന്നില്ല.
കാത്സ്യം, വൈറ്റമിന്‍-ബി, പൊട്ടാസ്യം, വൈറ്റമിന്‍ -ഡി, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവയുടെയെല്ലാം കലവറയാണ് പാല്‍. എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്താനാവശ്യമായ കാത്സ്യം പ്രധാനമായും നമുക്ക് ലഭിക്കാനുള്ളൊരു സ്രോതസ് പാലാണ്. അതുകൊണ്ട് തന്നെ കാത്സ്യക്കുറവ് നേരിടുന്നവരോട് ഡോക്ടര്‍മാല്‍ നിര്‍ബന്ധമായും പാല്‍ കഴിക്കാന്‍ പറയാറുണ്ട്.
പേശീകലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ അതിനെ ശരിയാക്കിയെടുക്കുന്നതിനും, ശരീരത്തിന് ഊര്‍ജ്ജം പകരുന്നതിനും, ബിപി (രക്തസമ്മര്‍ദ്ദം) നിയന്ത്രിച്ചു നിര്‍ത്തുന്നതിനുമെല്ലാം പാല്‍ സഹായിക്കുന്നുണ്ട്. ഇങ്ങനെ നിരവധി ആരോഗ്യഗുണങ്ങളാണ് പാലിനുള്ളത്.
2001ല്‍ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനാണ് ജൂണ്‍ ഒന്ന് 'മില്‍ക്ക് ഡേ' ആയി ആചരിക്കണമെന്ന ആശയം മുന്നോട്ടു വെച്ചത്. ആഗോളതലത്തില്‍ തന്നെ എവിടെയും അംഗീകാരമുള്ള ഭക്ഷണമാണ് പാല്‍ എന്നതിനാല്‍ അതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും ഒപ്പം തന്നെ ഇതിന്റെ വിപണി, കൃഷി എന്നീ മേഖലകളുടെ ഉന്നമനത്തിനും വേണ്ടിയാണ് ഈ ദിവസം 'മില്‍ക്ക് ഡേ' ആയി ആഘോഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.