ആലപ്പുഴ: 17 വര്‍ഷം മുമ്പ് കാണാതായ മകന്റെ വാര്‍ത്തയ്ക്കായി കാത്തിരുന്ന അമ്മ മിനിക്കും ബന്ധുക്കള്‍ക്കും നിരാശ. മുംബൈയില്‍ നിന്ന് വന്ന കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നെടുമ്പാശേരിയില്‍ കണ്ടെത്തിയ യുവാവ് രാഹുല്‍ അല്ലെന്ന് സ്ഥിരീകരിച്ചു.
നെടുമ്പാശേരിയില്‍ താമസിക്കുന്ന വിനയ് എന്ന യുവാവിനെയാണ് അലപ്പുഴയിലെത്തിച്ചത്. വിനയിനെ കണ്ട രാഹുലിന്റെ അമ്മ മിനി സാമ്യത ഇല്ലെന്ന് അറിയിച്ചു. ആശ്രമം വാര്‍ഡില്‍ പരേതനായ രാജുവിന്റെയും മിനിയുടെയും മകന്‍, കാണാതായ രാഹുലിനോട് സാദൃശ്യമുള്ള യുവാവിനെ മുംബൈയിലെ ശിവാജി പാര്‍ക്കിനു സമീപം കണ്ടതായാണ് ഇവിടെ കട നടത്തുന്ന വീട്ടമ്മയുടെ കത്തിലുള്ളത്. തുടര്‍ന്നാണ് രാഹുലിന്റെ അമ്മ അന്വേഷണം ആവശ്യപ്പെട്ടത്.
മലയാളിയായ വസുന്ധര ദേവിയെന്ന സ്ത്രീയാണ് കത്തയച്ചത്. മുംബൈ ശിവജി പാര്‍ക്കില്‍ വച്ച് താന്‍ കണ്ട കുട്ടിക്ക് രാഹുലുമായി സാമ്യം ഉണ്ടെന്നാണ് കത്തിലെ അവകാശവാദം. രണ്ടാഴ്ച്ച മുമ്പാണ് രാഹുലിന്റെ അച്ഛന്‍ രാജു ആത്മഹത്യ ചെയ്തത്.
കത്തില്‍ വസുന്ധര ദേവി പറയുന്ന കുട്ടി മലയാളികള്‍ക്ക് സുപരിചിതനാണ്. നെടുമ്പാശേരിയില്‍ ഒറ്റയ്ക്ക് സൈക്കിളില്‍ കച്ചവടം നടത്തി പഠനത്തിനുള്ള പണം കണ്ടെത്തിയ വിനയ് എന്ന കൗമാരക്കാരനാണത്. ഒരു ദിനപത്രത്തില്‍ വാര്‍ത്ത വന്നതോടെ വിനയിന് സിനിമയില്‍ ഉള്‍പ്പെടെ അവസരവും ലഭിച്ചിരുന്നു. കത്തിനൊപ്പം നല്‍കിയ വസുന്ധര നല്‍കിയ ഫോട്ടോ വിനയിന്റേതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.