മനസ് നിറയ്ക്കുന്ന കുഞ്ഞന്‍ കരടിയുടെ നൃത്തം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മനസ് നിറയ്ക്കുന്ന കുഞ്ഞന്‍ കരടിയുടെ നൃത്തം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായ വീഡിയോകളാണ് നമുക്ക് മുന്നില്‍ എത്തുന്നത്. ഇതില്‍ സന്തോഷവും ചിരിയും പകരുന്ന ഉള്ളടക്കങ്ങളുള്ള വീഡിയോകള്‍ക്കാണ് കാഴ്ചക്കാര്‍ ഏറെയും. മാനസിക സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ ജീവിതാ അന്തരീക്ഷത്തില്‍ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ മനസിനെ റിലാക്‌സ് ചെയ്യിക്കാന്‍ സഹായിക്കും എന്നത് തന്നെയാണ് ഇതിന് കാരണം.

കുട്ടികളുടെയോ മൃഗങ്ങളുടെയോ കളിയോ കുസൃതികളോ നിറഞ്ഞ വീഡിയോകള്‍ മിക്കവരും ഒന്ന് ക്ലിക്ക് ചെയ്ത് നോക്കാറുണ്ട്. അത്തരത്തില്‍ ഏറെ സന്തോഷം പകരുന്നൊരു ചെറു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ആഹ്‌ളാദപൂര്‍വം നൃത്തം വയ്ക്കുന്നൊരു കരടിക്കുഞ്ഞാണ് വീഡിയോയില്‍ ഉള്ളത്. ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ ദൈര്‍ഘ്യമുള്ളൂവെങ്കിലും കാണുമ്പോള്‍ മനസ് നിറയ്ക്കുന്നൊരു രംഗം തന്നെയാണിത്.നിന്ന് പകര്‍ത്തപ്പെട്ട ദൃശ്യമാണിതെന്നാണ് കരുതപ്പെടുന്നത്. എന്നാലിത് ആരാണ് പകര്‍ത്തിയതെന്നോ എപ്പോഴാണെന്നോ, എന്താണ് ഇതിന്റെ മറ്റ് വിശദാംശങ്ങളെന്നോ അറിവില്ല. ട്വിറ്ററിലാണ് വീഡിയോ വൈറലായിരിക്കുന്നത്.

ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ രസകരമായ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. വളരെ 'ക്യൂട്ട്' ആയിട്ടുണ്ട് നൃത്തമെന്നും കുഞ്ഞുങ്ങളോട് തോന്നുന്ന സ്‌നേഹവും വാത്സല്യവുമാണ് തോന്നുന്നതെന്നുമാണ് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.