വിദ്യാഭ്യാസം സൗജന്യമാകുന്ന സ്കൂള്‍ മോഡല്‍ പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

വിദ്യാഭ്യാസം സൗജന്യമാകുന്ന സ്കൂള്‍ മോഡല്‍ പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

ദുബായ്: സൗജന്യവിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുന്ന പുതിയ സ്കൂള്‍ മോഡല്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. അജ്യാല്‍ (ജനറേഷന്‍) സ്കൂളുകള്‍ എന്ന പേരില്‍ 14,000 ത്തോളം കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുകയെന്നുളളത് ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ദേശീയവും അന്തർദേശീയവുമായ സിലബസുകള്‍ ഉള്‍ക്കൊളളുന്നതാണ് ജനറേഷന്‍ സ്കൂളുകള്‍. ദേശീയ പാഠ്യപദ്ധതിയില്‍ അറബികും ഇസ്ലാമികും ഉള്‍പ്പടെയുളള വിഷയങ്ങള്‍ പഠിപ്പിക്കുമ്പോള്‍ അന്താരാഷ്ട്ര പാഠ്യപദ്ധതിയില്‍ ശാസ്ത്രവും ഗണിതവും പഠനവിഷയമാകും.എമിറേറ്റ്സ് സ്കൂള്‍ എസ്റ്റാബ്ലിഷ്മെന്‍റ് പ്രകാരം 2022-23 അധ്യയന വർഷം മുതല്‍ ജനറേഷന്‍ സ്കൂളുകള്‍ വിദ്യാർത്ഥികളെ സ്വീകരിക്കാന്‍ തുടങ്ങും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്കൂള്‍ പ്രവേശനത്തിനായി അപേക്ഷിക്കാം.

പൊതുസ്കൂളുകളുടെ അതേസമയക്രമത്തിലാകും ജനറേഷന്‍ സ്കൂളുകളും പ്രവർത്തിക്കുക. സ്കൂള്‍ പ്രവർത്തനചെലവ് സർക്കാരായിരിക്കും വഹിക്കുക.ആദ്യ ഘട്ടത്തില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളാണ് ഉണ്ടാവുക. 2024 ല്‍ ആരംഭിക്കാനിരിക്കുന്ന രണ്ടാം ഘട്ടത്തില്‍ അഞ്ചും ആറും ക്ലാസുകളില്‍ പഠനം ആരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.