അടങ്ങാത്ത അതിക്രമം; അമേരിക്കയിലെ മറ്റൊരു പ്രോ-ലൈഫ് സെന്ററും ഗര്‍ഭഛിദ്രാനുകൂലികള്‍ അടിച്ചു തകര്‍ത്തു

അടങ്ങാത്ത അതിക്രമം; അമേരിക്കയിലെ മറ്റൊരു പ്രോ-ലൈഫ് സെന്ററും ഗര്‍ഭഛിദ്രാനുകൂലികള്‍ അടിച്ചു തകര്‍ത്തു

നോര്‍ത്ത് കരോലിന: ഗര്‍ഭഛിദ്രാനുകൂല നിയമം റദ്ദാക്കുന്നതായുള്ള സൂചനകളെ തുടര്‍ന്ന് അമേരിക്കയില്‍ ആകെ ഗര്‍ഭഛിദ്രാനുകൂലികള്‍ അഴിച്ചുവിട്ട അതിക്രമങ്ങള്‍ തുടരുന്നു. കത്തോലിക്ക ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ ഇന്നലെയും ആക്രമണം ഉണ്ടായി. നോര്‍ത്ത് കരോലിനയിലെ ആഷെവില്ലെയിലുള്ള ഒരു പ്രോ-ലൈഫ് സെന്ററിന്റെ നേര്‍ക്കുണ്ടായ ആക്രണത്തില്‍ കേന്ദ്രത്തിന്റെ ജനാല ചില്ലുതള്‍ തകര്‍ക്കപ്പെട്ടു. ചുവരുകളില്‍ അബോര്‍ഷന്‍ അനുകൂല സന്ദേശങ്ങള്‍ എഴുതി വികൃതമാക്കി.

തിങ്കളാഴ്ച രാത്രിയിലോ ചൊവ്വാഴ്ച പുലര്‍ച്ചെയോ അക്രമണം നടന്നതായാണ് ആഷെവില്ലെ പോലീസ് സംശയിക്കുന്നത്. മൗണ്ടന്‍ ഏരിയ പ്രെഗ്‌നന്‍സി സര്‍വീസസ് കെട്ടിടത്തിന്റെ ചുവരുകളില്‍ 'നിര്‍ബന്ധിത ജനനം പാടില്ല', 'അബോര്‍ഷനുകള്‍ സുരക്ഷിതമല്ലെങ്കില്‍ നിങ്ങളും അല്ല!' എന്നീ മുദ്രാവാക്യങ്ങള്‍ ചുവന്ന അക്ഷരത്തില്‍ രേഖപ്പെടുത്തി. ഒന്നിലധികം ജനാലകള്‍ തകര്‍ക്കുകയും കെട്ടിടത്തിന്റെ മുന്‍വശത്ത് ഒരു അരാജകത്വ ചിഹ്നം വരച്ച് വയ്ക്കുകയും ചെയ്തു. ഇതു ചെയ്തവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.



തകര്‍ന്ന ജനലില്‍ നിന്ന് ഫോറന്‍സിക് സംഘം രക്തം കണ്ടെത്തി. ആക്രണം നടത്തുന്നതിനിടെ സംഭവിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. കെട്ടിടത്തിന്റെ മുന്‍വശത്ത് പകുതിയിലേറെ ഭാഗങ്ങളില്‍ വൃത്തികേടാക്കി. നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ലെന്ന് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്രിസ്റ്റി ബ്രൗണ്‍ പറഞ്ഞു.

ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ ആംഹെര്‍സ്റ്റിലുള്ള മറ്റൊരു പ്രോ-ലൈഫ് കേന്ദ്രത്തിന് നേരെയും ഗര്‍ഭഛിദ്രാനുകൂലികളുടെ അതിക്രമം ഉണ്ടായി. കഴിഞ്ഞ മാസം യു.എസ് സുപ്രീം കോടതിയുടെ, റോയ് വി. വേഡ് വിധി റദ്ദ് ചെയ്യുന്നതായുള്ള കരട് റിപ്പോര്‍ട്ട് ചോര്‍ന്നതിനെ തുടര്‍ന്നാണ് രാജ്യത്താകമനം ഗര്‍ഭഛിദ്രാനുകൂലികളുടെ ആക്രമണം വ്യാപകമായത്. അതിനുശേഷം വാഷിംഗ്ടണ്‍ ഡിസി, വാഷിംഗ്ടണ്‍ സ്റ്റേറ്റ്, മേരിലാന്‍ഡ്, വിസ്‌കോണ്‍സിന്‍, ഒറിഗോണ്‍, ടെക്‌സസ് എന്നിവിടങ്ങളിലെ പ്രോ-ലൈഫ് ഗര്‍ഭധാരണ കേന്ദ്രങ്ങള്‍ക്കു നേരെയും കത്തോലിക്ക പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയും ആക്രമണങ്ങള്‍ ഉണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.