ജോലിക്കിടെ രണ്ട് തൊഴിലാളികള്‍ ചോക്ലേറ്റ് ടാങ്കില്‍ വീണു; രക്ഷാ പ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റി

ജോലിക്കിടെ രണ്ട് തൊഴിലാളികള്‍ ചോക്ലേറ്റ് ടാങ്കില്‍ വീണു; രക്ഷാ പ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലിക്കിടെ രണ്ട് തൊഴിലാളികള്‍ ചോക്ലേറ്റ് ടാങ്കില്‍ വീണു. ചോക്ലേറ്റ് ലായനിയില്‍ മുങ്ങിപ്പോയ ഇവരെ ഫാക്ടറിയിലെ രക്ഷാപ്രവര്‍ത്തകരും പെന്‍സില്‍വാനിയ രക്ഷാ സേനയും ചേര്‍ന്ന് പുറത്തെടുത്തു. ബോധരഹിതരായ ഇരുവരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ചോക്ലേറ്റ് നിര്‍മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയായിരുന്നു അപകടം.

എലിസബത്ത് ടൗണിലെ മാര്‍സ് എം ആന്‍ഡ് എം ഫാക്ടറിയില്‍ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. 3.10 ന് ആദ്യത്തെ ആള്‍ ടാങ്കില്‍ വീണു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ തൊഴിലാളിയും അപകടപ്പെട്ടത്. അരമണിക്കൂറോളം സമയമെടുത്തു ഇരുവരെയും പുറത്തെത്തിക്കാന്‍.

ടാങ്ക് വട്ടത്തില്‍ മുറിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ച അവരുടെ അവസ്ഥ കമ്പനി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.