ഫൊക്കാന ഡിസ്‌നി കൺവെൻഷൻ രെജിസ്ട്രേഷൻ കാലാവധി ജൂൺ 13ന് അവസാനിക്കും

ഫൊക്കാന ഡിസ്‌നി കൺവെൻഷൻ രെജിസ്ട്രേഷൻ കാലാവധി ജൂൺ 13ന് അവസാനിക്കും

ഒർലാണ്ടോ: ഫൊക്കാന ഡിസ്‌നി ഇന്റർനാഷണൽ കൺവെൻഷനിൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ കാലാവധി ജൂൺ 13ന് തിങ്കളാഴ്ച്ച സമാപിക്കും. കൺവെൻഷന് ഇനിയും രെജിസ്റ്റർ ചെയ്യാത്തവർ ജൂൺ 13 നകം ഭാരവാഹികളുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിലാണ് ഫൊക്കാനയുടെ 19 മത് ഇന്റർനാഷണൽ കൺവെൻഷൻ നടക്കുന്നത്.
കൺവെൻഷൻ നടക്കുന്ന ഹോട്ടലുമായുള്ള കരാർ പ്രകാരം മുറികൾ ബുക്ക് ചെയ്യാനുള്ള അവസാന തിയതി ജൂൺ 13 ആണ്. ജൂൺ 13 നു ശേഷം ആർക്കെങ്കിലും രെജിസ്റ്റർ ചെയ്യണമെങ്കിൽ അപ്പോഴത്തെ റൂമിന്റെ വാടക നിരക്കിലായിരിക്കും മുറികൾ ലഭ്യമാകുക. അങ്ങനെവരുമ്പോൾ രെജിസ്ട്രേഷൻ തുകയിൽ വർധന വന്നേക്കാം. ഇത് ഒഴിവാക്കാൻ ഇത് വരെ രെജിസ്റ്റർ ചെയ്യാത്തവരുണ്ടെങ്കിൽ ജൂൺ 13 നകം രെജിസ്റ്റർ ചെയ്യണമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ എന്നിവർ അഭ്യർത്ഥിച്ചു.
രെജിസ്റ്റർ ചെയ്യാൻ താൽപ്പര്യമുള്ളവർ ജോർജി വർഗീസ് : 954-240 -7010, സജിമോൻ ആന്റണി; 862-438-2361, സണ്ണി മറ്റമന: 813-334-1293, ചാക്കോ കുര്യൻ:321-663-8072 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.