കൊച്ചി: ക്രൈസ്തവ മതനേതാക്കൾക്കെതിരെ നിരന്തരം സംസാരിക്കുന്ന വി ടി ബൽറാമിനെ കോൺഗ്രസ്സ് നിലയ്ക്ക് നിർത്തണമെന്ന് സീറോ മലബാർ സഭാ അൽമായ ഫോറം സെക്രെട്ടറി ടോണി ചിറ്റിലപ്പള്ളിആവശ്യപ്പെട്ടു.
"വി.ടി ബൽറാമിനെ കോൺഗ്രസ്സ് നിലയ്ക്ക് നിർത്തണം. കേരളത്തിലെ മാധ്യമ പ്ലാറ്റുഫോമുകളിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട തോൽവിയായി വി ടി ബൽറാമിന്റേതു മാറിയത് അദ്ദേഹത്തിന്റെ വിവേകശൂന്യമായ പ്രസ്താവനകൾ കൊണ്ടാണ്. തൃത്താലയിലെ ജനങ്ങൾ അവഗണിച്ചിട്ടും പഠിക്കുന്നില്ല.തൃത്താലയിൽ ബൽറാം തോറ്റത് കേരളത്തിന്റെ ഭാഗ്യം" ടോണി ചിറ്റിലപ്പിള്ളി ആരോപിച്ചു.
വിടി ബൽറാമിന്റെ പല പരാമർശങ്ങളും ക്രൈസ്തവർക്ക് എതിരേയായിരുന്നു. തന്റെ ചുറ്റുപാടുകളെക്കുറിച്ച്, സമൂഹത്തേക്കുറിച്ച്, ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് പക്വമായി സംസാരിക്കാൻ ബൽറാം ഇനിയും പഠിക്കണം അല്ലെങ്കിൽ വിവരമുള്ള കോൺഗ്രസ്സ് നേതാക്കൾ പഠിപ്പിക്കണം. എയ്ഡഡ് മേഖലയിലെ നിയമനം, സ്വാശ്രയ കോളജുകൾക്കെതിരായ സമരം, ശബരിമല യുവതീ പ്രവേശനം, സവർണ സംവരണം എന്നീ വിഷയങ്ങളിൽ നല്ല പരിശീലനം അദ്ദേഹത്തിന് കോൺഗ്രസ്സ് നേതാക്കൾ നൽകേണ്ടിയിരിക്കുന്നു.
ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞതുമായ മഹത് വ്യക്തിത്വങ്ങളെ അവഹേളിച്ച് ആത്മസുഖം തേടുന്ന ഇവരെപ്പോലെയുള്ളവരെ സാംസ്കാരിക കേരളം പുറംതള്ളും. ബൽറാം പ്രകടിപ്പിക്കുന്നത് കോൺഗ്രസ്സിന്റെ രാഷ്ട്രീയ സംസ്കാരം തന്നെയാണോ എന്ന് എ കെ ആന്റണിയും ചെന്നിത്തലയും വിഡി സതീശനും കെ സുധാകരനും ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
ക്രൈസ്തവരും സാംസ്ക്കാരിക പ്രവർത്തകരും നമ്മുടെ നാടിന്റെ പുരോഗതിയിൽ വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് ഇനിയും ബോധ്യമില്ലാത്ത, നിരന്തരം സമുദായത്തെ അധിക്ഷേപിക്കുന്ന വി ടി ബൽറാമിനെ പോലെയുള്ളവരെ നിലയ്ക്കു നിർത്താൻ പാർട്ടി തയ്യാറാവണം" അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.