ഡിവൈന്‍ അക്കാദമി ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കം

ഡിവൈന്‍ അക്കാദമി ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കം

മിസിസാഗ: സീറോ മലബാര്‍ കത്തോലിക്ക രൂപതയുടെ അമേരിക്കയിലെ വിദ്യാഭ്യാസ-സാംസ്‌ക്കാരിക-കലാ സാഹിത്യവേദിയായ ഡിവൈന്‍ അക്കാദമിയുടെ ഒന്നാം വാര്‍ഷികാഘോഷം മിസിസാഗ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക്ക് കത്തീഡ്രലില്‍ നടത്തി. ഡഫറിന്‍ പീല്‍ കാത്തലിക് ഡിസ്ട്രിക്ട് സ്‌കൂള്‍ ബോര്‍ഡ് എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. മരിയാന്‍ മസ്സോരാറ്റോ ഉദ്ഘാടനം ചെയ്തു.

ഡിവൈന്‍ അക്കാദമി രക്ഷാധികാരിയും മിസിസാഗ സീറോ മലബാര്‍ രൂപത മെത്രാനുമായ മാര്‍ ജോസ് കല്ലുവേലില്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് ആലഞ്ചേരി, രൂപതാ വികാരി ജനറാള്‍ ഫാ. പത്രോസ് ചമ്പക്കര, തോമസ് കെ തോമസ്, ഷോണ്‍ സേവ്യര്‍, രാജു ഡേവിസ്, ഐറിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ജോയ്സ് പൊതൂര്‍ ഡിവൈന്‍ അക്കാദമി ഓഫ് ലേണിംഗിന്റേയും സി.സിന്‍സി സിഎച്ച്എഫ്, സി  ജെസ് ലിൻ സി എം സി എന്നിവർ ഡിവൈന്‍ അക്കാദമി ഓഫ് മ്യൂസിക്കിന്റേയും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഡിവൈൻ അക്കാദമി ഓഫ് ലേർണിംഗ് അക്കാഡമിക് ഡയറക്ടർ ജോസഫ് തോമസ് ചാലിൽ, ഡിവൈൻ അക്കാദമി മ്യൂസിക് കോർഡിനേറ്റർ തോമസ് വര്ഗീസ് എന്നിവർ പരിപാടിക്ക് നേത്ര്യത്വം കൊടുക്കുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. അധ്യാപകർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സാബു പാപ്പു സംസാരിച്ചു. ഡിവൈൻ അക്കാദമി ഓഫ് ലേർണിംഗ് ഡയറക്ടർ ഷിനോബി സ്കറിയ നന്ദി പ്രകാശനം നടത്തി. ചടങ്ങിനിടയിൽ വിദ്യാർഥികൾ ഒരുക്കിയ കലാവിരുന്ന് ശ്രദ്ധേയമായി.


വിദ്യാഭ്യാസത്തിലൂടെ സമഗ്ര വികസനവും ശാക്തീകരവും എന്ന ദര്‍ശനത്തിലധിഷ്ഠിതമായി 2021ല്‍ ആരംഭിച്ച ഡിവൈന്‍ അക്കാദമിയുടെ കീഴില്‍ ഡിവൈന്‍ അക്കാദമി ഓഫ് ലേണിംഗ്, ഡിവൈന്‍ അക്കാദമി ഓഫ് മ്യൂസിക്ക് എന്നീ രണ്ട് ഉപവിഭാഗങ്ങളുണ്ട്.

ഡിവൈന്‍ അക്കാദമി ഓഫ് ലേണിംഗില്‍ ഗ്രേഡ് ഒന്നുമുതല്‍ പന്ത്രണ്ടു വരെയുള്ള 350 കുട്ടികള്‍ മാത്തമാറ്റിക്സ്, ഫിസിക്സ് കെമിസിട്രി, ബയോളജി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ വിഷയങ്ങളില്‍ പരിശീലനം നേടുന്നു. ഡിവൈന്‍ അക്കാദമി ഓഫ് മ്യൂസിക്കില്‍ പ്രശസ്ത സംഗീതജ്ഞനായ കാര്‍ത്തിക് രാമലിംഗത്തിന്റെ കീഴില്‍ വോക്കല്‍, കീബോര്‍ഡ്, ഗിറ്റാര്‍ എന്നിവയില്‍ 37 കുട്ടികളും പരിശീലനം നേടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.