കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 20)

കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 20)


പെട്ടന്ന് കോപിക്കാത്തവന് ഏറെ വിവേകമുണ്ട്; മുൻകോപി ഭോഷത്തത്തെ താലോലിക്കുന്നു. പ്രശാന്തമായ മനസ്സ് ശരീരത്തിന്ന് ഉൻമേഷം നൽകുന്നു. സുഭാഷിതങ്ങൾ 14: 29-30

ഒരു സന്ന്യാസിയും ശിഷ്യൻമാരും കുളിക്കാനായ് നദിയോട് അടുത്തപ്പോൾ നദിക്കരയിൽ ഒരുപറ്റം ആളുകൾ പരസ്പ്പരം ദേഷ്യത്തോടെ ഉറക്കെ സംസാരിക്കുന്നത് കാണുവാൻ ഇടയായി. കാഴ്ചയിൽ അവർ ഒരേ കുടുംബക്കാർ ആണെന്ന് മനസിലാകും. ഇത് നിരീക്ഷിച്ച സന്ന്യാസി ശിഷ്യൻമ്മാരോട് ചോദിച്ചു, "നിങ്ങൾക്ക് എന്തുതോന്നുന്നു, എന്തായിരിക്കാം ദേഷ്യംവരുമ്പോൾ ആളുകൾ പരസ്പരം അലറി സംസാരിക്കുന്നത്?"
ഒരു ശിഷ്യൻ പറഞ്ഞു, " ശാന്തത നഷ്ട്ടപ്പെടുന്നതുകൊണ്ടാകാം."
മറ്റൊരു ശിഷ്യൻ പറഞ്ഞു, "ക്ഷമ നഷ്ട്ടപ്പെടുന്നതുകൊണ്ടാകാം."
അപ്പോൾ ഗുരു ചോദിച്ചു, "ക്ഷമ നഷ്ടപ്പെട്ടാലും, ശാന്തത നഷ്ടപ്പെട്ടാലും അടുത്ത് നിൽക്കുന്ന ആളുകളോട് ഉറക്കെ സംസാരിക്കേണ്ട കാര്യമുണ്ടോ?" പതിയെ പറഞ്ഞാൽ പോരെ?"
അതിന്ന് ശിഷ്യൻമാർ പല ഉത്തരങ്ങൾ നൽകിയെങ്കിലും ഗുരു നൽകിയ ഉത്തരം ഏവരെയും സ്പർശിച്ചു. .
"ആളുകൾ ദേഷ്യംപിടിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലം കൂടുന്നതിനാലാണ് ആളുകൾ അടുത്തുള്ള ആളോടും ഉറക്കെ സംസാരിക്കേണ്ടി വരുന്നത്.”
ഗുരു കൂട്ടിച്ചേർത്തു, "സ്നേഹത്തിൽ നേരെ തിരിച്ചും. സ്‌നേഹിക്കുമ്പോൾ ഹൃദങ്ങൾ തമ്മിൽ അടുക്കുന്നു. അതാണ് സ്‌നേഹത്തിൽ മന്ത്രിക്കലുകൾ പോലും മതിയാകുന്നത്. അഗാധ സ്നേഹത്തിൽ ഒരു നോട്ടം മാത്രം മതിയാകുന്നത്."

സ്നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്. 1 കോറിന്തോസ് 13: 4


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.