മാലിയില്‍ യോഗ ദിനാചരണത്തിനിടെ മതതീവ്രവാദികളുടെ ആക്രമണം

മാലിയില്‍ യോഗ ദിനാചരണത്തിനിടെ മതതീവ്രവാദികളുടെ ആക്രമണം

മാലി: മാലിദ്വീപിലെ തലസ്ഥാന നഗരമായ മാലിയിലെ ഗലോലു സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണത്തിനിടെ മത തീവ്രവാദി സംഘത്തിന്റെ അക്രമം. രാവിലെ ഇവിടെ യോഗാഭ്യാസം നടന്നുകൊണ്ടിരിക്കെ ഒരു സംഘം ആളുകള്‍ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. പരിപാടിയില്‍ പങ്കെടുത്തവരെ സംഘം അടിച്ചോടിച്ചു.

മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌റ്റേഡിയത്തില്‍ നാട്ടിയിരുന്ന കൊടി കമ്പുകള്‍ ഊരിയെടുത്ത ശേഷം യോഗ ചെയ്യുകയായിരുന്ന ആളുകളെ അടിച്ചോടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.



മാലിദ്വീപിലെ യുവജന, കായിക, കമ്മ്യൂണിറ്റി ശാക്തീകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററാണ് യോഗ ദിനാചരണം സംഘടിപ്പിച്ചത്. പരിപാടി സംഘടിപ്പിക്കുന്നതായുള്ള പ്രഖ്യാപനം ഉണ്ടായതിന് ശേഷം മുസ്ലീം മതതീവ്രവാദികളുടെ ഭാഗത്ത് നിന്ന് ഭീഷണികള്‍ ഉണ്ടായിരുന്നു. ഇതു വക വയ്ക്കാതെയാണ് സെന്റര്‍ പരിപാടി നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.