കേരളം സമാജം ഓഫ് സ്റ്റാറ്റൻ ഐലൻ്റ് മുൻ പ്രസിഡൻ്റും രണ്ടു തവണ അസ്സോസിയേഷന്റ ട്രഷററുമായിരുന്ന വിജി എബ്രഹാമിനെ ഫോമാ ഗ്ലോബൽ കൺവെൻഷൻ മെട്രോ റീജണൽ കോർഡിനേറ്റർ ആയീ തിരഞ്ഞെടുത്തതായി
മെട്രോ റീജിയൺ അർ.വി.പി ബിനോയ് തോമസും, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജയിംസ് മാത്യുവും ഡിൻസിൽ ജോർജും അറിയിച്ചു . അദ്ദേഹം ഇപ്പൊൾ ഫോമാ ഹെല്പിങ് ഹാൻഡ്സിൻ്റെ മെട്രോ റീജണൽ കോ-ചെയർ ആയി പ്രവർത്തിച്ചു വരുന്നു. ഫോമയുടെ മയാമി കൺവെൻഷനിലും ചിക്കാഗോ കൺവെൻഷനിലും ആദ്ദേഹം ഒരു നിറ സാന്നിധ്യം ആയിരുന്നു.
ഫോമാ റീജിയണുകളിൽ നിന്നുള്ള രജിസ്ട്രേഷനുകൾ കോർഡിനേറ്റ് ചെയ്യുക, ആവരെ കൺവെൻഷൻ പരിപാടികളിലേക്ക് നിർദ്ദേശിക്കുക , കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് വേണ്ടുന്ന റിസോർട്ടിൽ എത്തുമ്പോൾ വേണ്ടുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ അർ.വി.പിയും, നാഷണൽ കമ്മിറ്റി അംഗങ്ങളുമായി ഒത്തുചേർന്നു നൽകുക എന്നിവയാണ് കൺവെൻഷൻ റീജണൽ കോർഡിനേറ്റർമാരുടെ പ്രധാന ചുമതലകൾ.
മെക്സിക്കോയിലെ കാൻകൂനിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന കുടുബ സംഗമ വേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങൾ, താരനിശ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.
നിരവധി ഫാമിലികൾ മെട്രോ റീജിയനിൽ നിന്നും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് മെട്രോ റീജിയൺ അർ.വി.പി ബിനോയ് തോമസും, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജയിംസ് മാത്യുവും ഡിൻസിൽ ജോർജും അറിയിച്ചു. ഷാലു പുന്നൂസാണ് മെട്രോ റീജിയന്റെ ചാർജ് വഹിക്കുന്ന കൺവെൻഷൻ കോ ചെയർ .
എല്ലാവരും എത്രയും പെട്ടെന്ന് കൺവെൻഷന് രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.