അപ്പൂപ്പൻതാടി പറഞ്ഞ കഥ (ഭാഗം -1)

അപ്പൂപ്പൻതാടി പറഞ്ഞ കഥ (ഭാഗം -1)

കുറെയേറെ വർഷങ്ങൾക്കുശേഷം..,
പിറന്നുവീണ വീട്ടിലേക്ക്, സപ്തതി കഴിഞ്ഞ
മോഹിനിക്കുട്ടി.., അഥവാ മോഹനാമ്മാൾ..
മേലേക്കാട്ടേ വീട്ടിൽ...., വിരുന്നു വന്നു...!!!
നാത്തൂൻമാർ വാരി വാരിപ്പുണർന്നൂ..!
എല്ലാവർക്കും..'തുലാവർഷ' പരിഭവം..!
`എന്നാലുമെന്റെ നാത്തൂൻചേച്ചീ.., എന്നാ
കടന്ന പണിയാ കാണിച്ചേ.; പെൻഷനായിട്ടും
ഇങ്ങോട്ട് വരാതെ, തിരുവല്ലായിലെ ആ
വഴിയമ്പലത്തിൽ കഴിയാൻ, എങ്ങനെ മനസ്സായി..;
ചങ്കു പൊട്ടുന്നു നാത്തൂനേ..!'
`മണ്ടിപ്പെണ്ണേ.., അപ്പോൾ നിനക്ക് എന്റെ
കഥയൊന്നും ഇവിടെ ആരും.., നിന്റെ
കെട്ടിയോൻപോലും പറഞ്ഞുതന്നില്ലേ..?"
'ഇതൊക്കെ പറയാതാണോ..കൊച്ചുമോൻ
ദുബായിക്കു പോയത്...?'
'പൂവണിയാതെപോയ....എന്റെ.... ,
ഈ മോഹുവിന്റെ ദുരന്താനുരാഗങ്ങളുടെ....'
വാക്കുകൾ കണ്ഠനാളത്തിൽ ഉടക്കി...!!
അവളുടെ കൺകോണുകളിൽ, പനിനീർ
തുള്ളിപോലെ.., കണ്ണുനീർ പൊടിഞ്ഞു...!
'എന്റെ അമ്മേടെ ശാപവർഷത്തിന്റെ കഥ.!'
നാത്തൂന്റെ കർണ്ണങ്ങളിൽ അളിയാരവാരം.!
'നാത്തൂൻചേച്ചി ഇനിയെങ്ങും പോകണ്ടാ...;
ഞങ്ങളോടൊപ്പം ഇവിടെ താമസിക്കണം..'
മനസ്സില്ലാമനസ്സോടെ, മോഹു തന്റെ കഥ...,
പ്രണയവർണ്ണങ്ങളുടെ കഥ ഓർത്തെടുത്തു.!
`അമ്മക്ക് പ്രണയം കലിപ്പായിരുന്നു..!'
`അന്ന് പോയതാ ഞാൻ; പിന്നെ ഇന്നാണ്,
'മോഹൂ' ഈ മുറ്റത്ത് കാലുകുത്തിയത്...!'
പൂമൊട്ടൂപോലെയുള്ള മോഹിനിയുടെ
നഗ്നപാദസ്പർശമേറ്റ്.,മേലേക്കാട്ടുമുറ്റത്തെ
ആറ്റുമണൽതരികൾ, രോമാഞ്ചംകൊണ്ടു..!
അതേ...., ഇന്നലെകളെ ഓർക്കുവാൻ
മോഹിനിയമ്മ ആഗ്രഹിച്ചില്ല.!
അമ്മയാണുപോലും...!!
പക്ഷേ.., കാലം കരുതിവെച്ചത് മറ്റൊന്ന്..!!
തന്റെ മംഗല്ല്യഭാഗ്യം.., ജാതിയുടേയും,
ജാതകത്തിന്റേയും കൂച്ചുവിലങ്ങിട്ട്....,
പൊൻമലയുടെ അടിവാരത്തിലെ....
കാമ്പൂപ്പാറയിൽ എറിഞ്ഞുടച്ച.., തന്റെ
അമ്മയുടെ ഒന്നാം ആണ്ടുബലിപ്പെരുനാൾ...
`മുരിക്കേതാ..,മുരിങ്ങയേതാന്നൊക്കെ..,
കീഴുമേൽ നോക്കാതെ, ഒരു ഒടുക്കത്തെ പ്രേമം..!'
അമ്മ കണ്ഠക്ഷോഭം തുടർന്നു..!!!
ഓരോ ആലോചനയും തള്ള പൊളിച്ചടുക്കി..!
പിന്നെ, എങ്ങനെ ഓർക്കാതിരിക്കും..?
`അന്നത്തെ അമിട്ടിന്റെ ഞെട്ടലിൽ......;
ഞാൻ കുറേശ്ശെ തകർന്നു നാത്തൂനേ...!'
'തള്ള എന്നെ ഇഞ്ചിഞ്ചായി ഇല്ലാതാക്കി...!'
പരിഭവമില്ല.; പിണക്കമില്ല.; തിരുവോണമില്ല;
ദീപാവലിയില്ല.;ഏകാന്ത നടനം തുടരുന്നു..!!
ബലി ഇടാൻ.., സ്വന്തക്കാർ കാലേയെത്തി..!
കനിപോയ അണ്ണാറക്കണ്ണനേപ്പോലെ.....,
ഏവരും.;മേലേക്കാട്ടേ മുറ്റത്ത് എന്നാതിരക്ക്.!
`കൊച്ചുനാത്തൂനേ..,അയ്യ-യ്യോ.,നടുവൊന്നു
നൂർക്കണേ.; വയസ്സും പ്രായോമല്ലിയോ..!'

..........................( തു ട രും )...........................


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.