കുട്ടികളില്‍ കോവിഡിന് ദൈര്‍ഘ്യം കൂടുതലെന്ന് പഠനം: രോഗ ലക്ഷണങ്ങള്‍ രണ്ട് മാസത്തിലേറെ; അടിയന്തര ചികിത്സ നല്‍കണം

കുട്ടികളില്‍ കോവിഡിന് ദൈര്‍ഘ്യം കൂടുതലെന്ന് പഠനം: രോഗ ലക്ഷണങ്ങള്‍ രണ്ട് മാസത്തിലേറെ; അടിയന്തര ചികിത്സ നല്‍കണം

ന്യൂഡല്‍ഹി: പതിന്നാല് വയസിന് താഴെ കോവിഡ് ബാധിതരായ കുട്ടികളില്‍ രണ്ടുമാസത്തില്‍ കൂടുതല്‍ രോഗലക്ഷണം നീണ്ടുനില്‍ക്കുന്നതായി പഠനം. ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

കോവിഡ് ബാധിച്ച മൂന്ന് വയസില്‍ താഴെ പ്രായക്കാരില്‍ 40 ശതമാനം പേര്‍ക്കും രണ്ടു മാസത്തിലേറെ ലക്ഷണങ്ങളുണ്ടായിരുന്നു. നാലു മുതല്‍ 11 വരെ പ്രായമുള്ള കോവിഡ് ബാധിതരില്‍ 38 ശതമാനം പേര്‍ക്കും രോഗലക്ഷണം നീണ്ടുനിന്നു. 14 വയസ് വരെയുള്ളവരില്‍ 46 ശതമാനം കുട്ടികള്‍ക്കും ദീര്‍ഘകാലലക്ഷണങ്ങള്‍ അനുഭവപ്പെട്ടു.

ഡെന്‍മാര്‍ക്കിലെ കുട്ടികളില്‍നിന്ന് ശേഖരിച്ച സാംപിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. കുട്ടികള്‍ക്കിടയിലെ ദീര്‍ഘകാല ലക്ഷണങ്ങള്‍ അവര്‍ക്കിടയിലെ നീണ്ടുനില്‍ക്കുന്ന കോവിഡിന്റെയും സൂചനയാണ്. അതിനാല്‍ അത്തരം പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് ചികിത്സിക്കേണ്ടതിന്റെ ആവശ്യകതയും പഠനത്തില്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കിടയിലെ ദീര്‍ഘകാല ലക്ഷണങ്ങള്‍ അവര്‍ക്കിടയിലെ നീണ്ടുനില്‍ക്കുന്ന കോവിഡിന്റെയും സൂചനയാണ്. അതിനാല്‍ അത്തരം പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് ചികിത്സിക്കേണ്ടതിന്റെ ആവശ്യകതയും പഠനത്തില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.