ഫൊക്കാന ഡിസ്‌നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു

ഫൊക്കാന ഡിസ്‌നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു

വിഷയം അമേരിക്കൻ മലയാളികളുടെ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളെ ആസ്പദമാക്കി 

ന്യൂജേഴ്‌സി: ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡിസ്‌നി ഫാമിലി ഇന്റർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് ഫൊക്കാന ഹെൽത്ത് സെമിനാർ സംഘടിപ്പിക്കുന്നു.അമേരിക്കൻ മലയാളികളുടെ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളെ ആസ്പദമാക്കി LIFESTYLE DISEASES & IMMIGRANTS എന്ന വിഷയത്തെക്കുറിച്ച് നടത്തുന്ന സെമിനാറിന്റെ കോർഡിനേറ്റർ ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡണ്ടും നഴ്സ് എഡ്യൂക്കേറ്ററുമായ മേരി ഫിലിപ്പ് ആണ് കോർഡിനേറ്റർ. ഫ്ലോറിഡയിലെ പ്രമുഖ യൂണിവേഴ്സിറ്റി പ്രൊഫസർകൂടിയായ ഡോ. ബോബി വർഗീസ് ആണ് ചെയർമാൻ.ഗ്രേസ് മരിയ ജോജി, ഡോ. സൂസൻ ചെറിയാൻ, മരിയ തോട്ടുകടവിൽ എന്നിവരാണ് കോ.ചെയർമാർ.
ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന സെമിനാറിൽ മേരി ഫിലിപ്പ് ആമുഖ പ്രഭാഷണവും സ്വാഗതവും ആശംസിക്കും. ഡോ. ബോബി വർഗീസ് ആയിരിക്കും മോഡറേറ്റർ. പാനൽ അംഗംങ്ങളായ പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. ബിനു ജേക്കബ് ജീവിത ശൈലി ഹൃദയധമനി (Cardiovascular Lifestyle Diseases)യെ ബാധിക്കുന്ന വിഷയത്തെ സംബന്ധിച്ചും പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. ജേക്കബ് ഈപ്പൻ ജീവിത ശൈലി പൊതു ജനാരോഗ്യ കാഴ്ച്ചപ്പാടിലൂടെ (Lifestyle Diseases from the Public Health Perspective) എന്ന വിഷയത്തിലും ഇന്റെർനെൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. മാത്യു ജോൺജീവിത ശൈലിയും പ്രമേഹവും പോഷണ പരിണാമവും (Lifestyle Diseases-Diabetes and Metabolic Syndrome) എന്ന വിഷയത്തെക്കുറിച്ചും പ്രമുഖ ഫാർമസിസ്റ്റ് ഡോ. ഷൈന വർഗീസ് ജീവിത ശൈലി മൂലമുണ്ടാകുന്ന മാനസിക രോഗ പ്രശ്നങ്ങൾ (ifestyle and Mental Health Issues affecting Immigrant Population) പ്രമുഖ അനസ്‌തേഷ്യോളജിസ്റ്റ് ഡോ. എബ്രഹാം മാത്യു പൊതു ജനാരോഗ്യ വിഷയങ്ങൾ എന്നിവയെക്കുറിച്ചും ഹൃസ്യമായ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ കാണികളുടെ ചോദ്യങ്ങൾക്ക് പാനൽ അംഗങ്ങൾ വിശദമായ മറുപടി നൽകും.
കോവിഡാനന്തര കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരും അനുഭവിച്ചു വരുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളാണ് ഈ സെമിനാറിൽ ചർച്ചാ വിഷയമാകുന്നത്. അതുകൊണ്ടു തന്നെയാണ് ഇത്തവണത്തെ ഹെൽത്ത് സെമിനാറിൽ അതിവിദഗധരായ പാനൽ അംഗംങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഓരോ പാനലിസ്റ്റുകൾക്കും പരമാവധി 10 മിനിട്ടു വീതമായിരിക്കും വിഷയവതരണത്തിനു ലഭിക്കുക. ബാക്കി സമയം ചോദ്യോത്തരവേളകൾക്കായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.