സെപ്റ്റംബറില്‍ ക്രിസ്മസ് ആഘോഷിച്ച് ഒരു കുടുംബം; കാരണം വിചിത്രം

സെപ്റ്റംബറില്‍ ക്രിസ്മസ് ആഘോഷിച്ച് ഒരു കുടുംബം; കാരണം വിചിത്രം

ക്രിസ്മസ്.. ഡിസംബറില്‍ മഞ്ഞിന്റെ പുതപ്പണിഞ്ഞെത്തുന്ന ക്രിസ്മസിനേയാണ് നമുക്ക് പരിചിതം. ശാന്തിയുടേയും സമാധനത്തിന്റേയും പ്രതീകമായി ഉണ്ണിയേശു ഭൂമിയില്‍ പിറന്ന ഡിസംബര്‍ 25 ആണ് ക്രിസ്മസ്. എന്നാല്‍ സെപ്റ്റംബറില്‍ ക്രിസ്മസ് ആഘോഷിച്ചിരിക്കുകയാണ് ഒരു കുടുംബം.

കൊവിഡ് വ്യാപനത്തിന്റെ ഭീകരതയേയും സങ്കടത്തേയും എല്ലാം അതിജീവിക്കാന്‍ ഒരു കുടുംബം കണ്ടെത്തിയ മാര്‍ഗമാണ് ഈ ക്രിസ്മസ് ആഘോഷം. വീട്ടമ്മയായ കാരലിന്‍ ഗേബ് ആണ് വ്യത്യസ്തമായ ഈ ക്രിസ്മസ് ആഘോഷത്തിന് പിന്നില്‍. ബ്രിട്ടനിലെ ഒരു വീട്ടമ്മയാണ് ഈ നാല്‍പത്തിയാറ് കാരി.


മക്കള്‍ക്കൊപ്പം ക്വാറന്റീനില്‍ കഴിയുകയായിരുന്നു കാരലിന്‍. ഇളയ മകള്‍ക്ക് ആസ്തമയുടെ പ്രശ്‌നം ഉള്ളതിനാല്‍ അതീവ ജാഗ്രതയിലുമാണ് കുടുംബം. പുറത്തെങ്ങും ഇറങ്ങാനാകാതെ കുടുംബം വീടിനുള്ളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ അവര്‍ ഏറെ സങ്കടപ്പെട്ടു. തികച്ചും വിഷാദമൂകമായ അന്തരീക്ഷത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന ചിന്തയില്‍ നിന്നുമാണ് എല്ലാവര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന ക്രിസ്മസ് ആഘോഷത്തെക്കുറിച്ച് അവര്‍ ഓര്‍ത്തത്.

അങ്ങനെ വീട്ടില്‍ ക്രിസ്മസ് കാഴ്ചകള്‍ ഒരുക്കാന്‍ അവര്‍ തീരുമാനിച്ചു. മൂവായിരത്തോളം ക്രിസ്മസ് വിളക്കുകളും ക്രിസ്മസ് ട്രീയും സാന്താ ക്ലോസും മഞ്ഞും ഒക്കെ തയാറാക്കി സെപ്റ്റംബറിനെ ഡിസംബറാക്കി. ഈ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളും കാരലിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

അതുവരെ സങ്കടപ്പെട്ടിരുന്ന കുട്ടികള്‍പ്പോലും നിറഞ്ഞു ചിരിച്ചു ഈ ക്രിസ്മസ് ആഘോഷത്തില്‍. എല്ലാവരുടേയും മുഖത്ത് പുഞ്ചിരി നിറയ്ക്കണം എന്നതായിരുന്ന കാരലിന്റെ ആഗ്രഹവും. എന്നാല്‍ ഡിസംബര്‍ 25 ന് ശരിക്കുമുള്ള ക്രിസ്മസിന്റെ വരവോടെ ലോകം സന്തോഷത്താല്‍ നിറയുമെന്ന പ്രതീക്ഷയിലാണ് കാരലിനും മക്കളും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.