തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ ഇതുവരെ 9,20,260 അപേക്ഷകള്‍ കിട്ടിയെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയില്‍ അറിയിച്ചു. ഇതില്‍ 6,47,092 പേര്‍ക്ക് ഭൂമിയുണ്ട്. 2,73,168പേര്‍ക്ക് സ്വന്തം ഭൂമിയില്ല. ഭൂമിയുള്ള 3,79,069 പേര്‍ക്കും ഭൂമിയില്ലാത്ത 2,02,620പേര്‍ക്കും പദ്ധതി പ്രകാരം സഹായം നല്‍കാന്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തി.
ഇതുവരെ 2,96,487 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി. ഭൂമിയില്ലാത്തവരെ പുനരധിവസിപ്പിക്കാന്‍ തുടങ്ങിയ മനസോടിത്തിരി മണ്ണ് പദ്ധതിയില്‍ 13 ജില്ലകളിലായി ഇതുവരെ 1076.754 സെന്റ് ഭൂമി കിട്ടി.
'ഓപ്പറേഷന്‍ മത്സ്യ'യുടെ ഭാഗമായി 5,549 മത്സ്യവിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 17,282 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. മോശം ഭക്ഷണം കണ്ടെത്താന്‍ 14,385 ഹോട്ടലുകളില്‍ പരിശോധന നടത്തി. 335 ഹോട്ടലുകള്‍ അടപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.