മാനന്തവാടി: മലയോര കുടിയേറ്റ കർഷകരെ ബാധിക്കുന്ന ബഫർസോൺ പ്രഖ്യാപനത്തിനെതിരെ കെസിവൈഎം സംസ്ഥാന സമിതി നേതൃത്വത്തിൽ മാനന്തവാടി രൂപതയുടെ ആതിഥേയത്വത്തിൽ മലബാർ യൂത്ത് കോൺക്ലേവ് നടത്തപ്പെട്ടു. മാനന്തവാടി ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ട യൂത്ത് കോൺക്ലെവ് കെ സി വൈ എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സജിൻ ചാലിൽ മോഡറേറ്ററായി, കെസിവൈഎം സംസ്ഥാന പ്രസിഡണ്ട് ഷിജോ ഇടയാടിൽ,കൽപ്പറ്റ എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദിഖ്, KIFA സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ, ഹൈക്കോടതി അഭിഭാഷകൻ Adv അലക്സ് എം സ്കറിയ, മാനന്തവാടി കർഷകൻ ബേബി എസ്, മാനന്തവാടി രൂപതാ പ്രസിഡണ്ട് ടിബിൻ വര്ഗീസ് എന്നിവർ ആശയങ്ങൾ പങ്കുവെച്ചു. കെസിവൈഎം സംസ്ഥാന സെക്രട്ടറി ഷിജോ നിലക്കപ്പിള്ളി സംസ്ഥാപ്രമേയം അവതരിപ്പിച്ചു കെസിവൈഎം സംസ്ഥാന ജനറൾ സെക്രട്ടറി ബിച്ചു കുര്യൻ തോമസ് നന്ദി അർപ്പിച്ചു ചർച്ചകൾ അവസാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26