വ്യത്യസ്ത ലുക്കാണോ ആവശ്യം? ഓക്സിഡൈസ്ഡ് ആഭരണങ്ങള്‍ ഇങ്ങനെ ഉപയോഗിക്കൂ

വ്യത്യസ്ത ലുക്കാണോ ആവശ്യം? ഓക്സിഡൈസ്ഡ് ആഭരണങ്ങള്‍ ഇങ്ങനെ ഉപയോഗിക്കൂ

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തിന് അനുസരിച്ച് അതിനു ചേരുന്ന തരത്തില്‍ ആഭരണങ്ങള്‍ ധരിച്ചാല്‍ കാണാന്‍ തന്നെ ഒരു പ്രത്യേക അഴകാണ്. ഓരോ വസ്ത്രത്തിനും അതിനു ചേരുന്ന തരത്തില്‍ ആഭരണങ്ങള്‍ തിരഞ്ഞെടുക്കാം.

സാരിയാണ് അണിയാന്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍, സാരി തന്നെ പലതരത്തിലുണ്ട്. പട്ടുസാരി, കോട്ടന്‍സാരി, ഷിഫോണ്‍ സാരി, ജ്യൂട്ട് അങ്ങനെ നിരവധി. സാരിയുടെ ലുക്കും അതുപോലെ മെറ്റീരിയലിനും അനുസരിച്ച് തിരഞ്ഞെടുക്കുന്ന ഓര്‍ണമെന്റ്സിലും വ്യത്യാസം വരും. അതുമാത്രമല്ല നമ്മള്‍ ഈ വസ്ത്രങ്ങളണിയുന്ന സന്ദര്‍ഭത്തിന് അനുസരിച്ചും ആഭരണങ്ങളുടെ തിരഞ്ഞെടുപ്പില്‍ മാറ്റം വരുത്തേണ്ടതുണ്ട്.

അതായത് എന്തെങ്കിലും ഫംങ്ഷനാണെങ്കില്‍ ഹെവിയായും അതുപോലെ ഓഫീസിലേയ്ക്കാണെങ്കില്‍ അതിലും വ്യത്യസ്തവും ആയിരിക്കണം ലുക്ക്.
ഓക്സിഡൈസ്ഡ് ഓര്‍ണമെന്റ്സും ലുക്കും

ഓക്സിഡൈസ്ഡ് ആഭരണങ്ങളോട് ഇന്ന് മിക്ക സ്ത്രീകള്‍ക്കും കമ്പം ഏറിക്കൊണ്ടിരിക്കുകയാണ്. ഈ ട്രെന്റ് മലയാളികള്‍ക്കിടയില്‍ സ്ഥിരമായിട്ട് കുറച്ച് കാലമായി. ഒരു യുണിക്ക് ലുക്ക് ക്രിയേറ്റ് ചെയ്യുവാന്‍ ഓക്സിഡൈസ്ഡ് ആഭരണങ്ങള്‍ക്ക് സാധിക്കുന്നുണ്ട് എന്നത് ഇതിനോട് പ്രിയം കൂട്ടുന്ന കാര്യമാണ്. മാത്രവുമല്ല ഗോള്‍ഡന്‍ നിറത്തിലും മറ്റും ഓര്‍ണമെന്റ്സ് ധരിക്കുവാന്‍ താല്‍പര്യമില്ലാത്തവര്‍ ഏറ്റവും കൂടുതല്‍ ഓക്സിഡൈസ്ഡ് ആഭരണങ്ങളിലേയ്ക്ക് തിരിയുന്നുണ്ട്.

ഓഫീസ് ലുക്ക്

വളരെ വ്യത്യസ്ത ഡിസൈനില്‍ ഇന്ന് ഓക്സിഡൈസ്ഡ് ആഭരണങ്ങള്‍ ലഭ്യമാണ്. നിങ്ങളുടെ വസ്ത്രങ്ങള്‍ വളരെ ലളിതമായാലും ചിലപ്പോള്‍ നിങ്ങളുടെ ആഭരണത്തില്‍ വ്യത്യസ്തത കൊണ്ടുവരുവാന്‍ ശ്രമിച്ചാല്‍ തന്നെ ലുക്ക് മൊത്തത്തില്‍ കളറായി എന്നു തന്നെ പറയാം.

നിങ്ങള്‍ ആദ്യം ഓഫീസിലേയ്ക്ക് ഏത് വസ്ത്രമാണ് ധരിക്കുവാന്‍ പോകുന്നത് എന്ന് തീരുമാനിക്കുക. അത് അനുസരിച്ചായിരിക്കണം ആഭരണം തിരഞ്ഞെടുക്കേണ്ടത്. സാരിയാണെങ്കില്‍ നല്ല നീണ്ടുകിടക്കുന്ന ഓക്സിഡൈസ്ഡ് ഓര്‍ണമെന്റ്സ് അതിമനോഹരമായിരിക്കും. മാല ഹെവി ആക്കാതെ സിംപിള്‍ ആയിരിക്കുന്നത് മനോഹരമായിരിക്കും. ഒപ്പം കാതില്‍ സ്റ്റെഡും ധരിക്കാവുന്നതാണ്.

കൈയ്യില്‍ ഒരൊറ്റ തടവളയും അതുപോലെ മോതിരവും ധരിക്കുന്നത് വളരെ മനോഹരമായിരിക്കും. ഇനി മാലധരിക്കുവാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് നല്ല നീണ്ട കമ്മല്‍ ഉപയോഗിക്കാം. അല്ലെങ്കില്‍, ചെറിയ കമ്മലും ചെറിയ മാലയും ഉപയോഗിക്കാവുന്നതാണ്.

സാരിക്കു പകരം ചുരിദാര്‍ ആണെങ്കിലും മേല്‍പ്പറഞ്ഞ ആഭരണങ്ങള്‍ നല്ലതായിരിക്കും. എന്നാല്‍ ചുരിദാറോ അല്ലെങ്കില്‍ കുര്‍ത്തിയുടെയോ കഴുത്ത് എങ്ങിനെയാണോ അതിനനുസരിച്ച് മാലകള്‍ തിരഞ്ഞെടുക്കണം. ജീന്‍സും ഷര്‍ട്ടുമാണെങ്കില്‍ ഓക്സിഡൈസ്ഡ് ചോഖേര്‍ മാത്രം ധരിച്ചാല്‍ മതിയാകും. കമ്മല്‍ ധരിക്കണ്ട ആവശ്യമില്ല. ഒപ്പം ഒരു ഹെവി മോതിരവും ലുക്ക് കൂട്ടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.