തികഞ്ഞ ഭാഷാ- സാഹിത്യ പ്രേമി; തേടിയെത്തിയത് പുരസ്‌കാരങ്ങളുടെ നീണ്ട നിര
പ്രശസ്ത അമേരിക്കൻ മലയാളി സാഹിത്യകാരനും ഫൊക്കാനയുടെ പല സാഹിത്യ സമ്മേളനങ്ങളുടെ ചെയർമാനായും കോ-ഓർഡിനേറ്റർ ആയും സേവനം ചെയ്ത അബ്ദുള്ള പുന്നയൂർക്കുളം ഫൊക്കാന ലിറ്റററി അവാർഡ് കമ്മിറ്റിഏർപ്പെടുത്തിയ 'സാഹിത്യസേവന' പുരസ്‌കാരത്തിന് അർഹനായി. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം അമേരിക്കയിൽ മലയാള ഭാഷയും സാഹിത്യവും പ്രചരിപ്പിക്കുന്നതിനായി ജീവിതം ഒഴിഞ്ഞു വച്ച അപൂർവം ചില അമേരിക്കൻ മലയാളി സാഹിത്യകാരന്മാരിലൊരാളാണെന്ന് ലിറ്റററി കമ്മിറ്റി വിലയിരുത്തിയതായി ലിറ്റററി കമ്മിറ്റി കോർഡിനേറ്ററും ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാനുമായ ഫിലിപ്പോസ് ഫിലിപ്പ്, കമ്മിറ്റി ചെയർമാൻ ബെന്നി കുര്യൻ എന്നിവർ പറഞ്ഞു. അമേരിക്കയിൽ മലയാള ഭാഷാ പ്രചരണത്തിനും മലയാള സാഹിത്യത്തിൻറെ വളര്ച്ചയ്ക്കും ഉതുകുന്ന തരത്തിൽ നിരവധി സേവനങ്ങൾ കാഴ്ച്ച വച്ച പുന്നയൂർക്കുളത്തിനു ഏറ്റവും അർഹമായ അഗീകാരമാണ് ഫൊക്കാന ലിറ്റററി അവാർഡ് കമ്മിറ്റിയുടെ പ്രത്യേക പുരസ്‌കാരമായ 'സാഹിത്യസേവന' പുരസ്‌കാരം. ഈ മാസം 7-10 വരെ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡിസ്‌നി ഫാമിലി കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും
മിഷിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഹിത്യ- സാംസ്കാരിക സംഘടനയായ മിലൻറെ സെക്രട്ടറിയും പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ പ്രസിഡന്റുമാണ് . മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കഥ-കവിതാ സമാഹാരങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം അമേരിക്കൻ ജീവിത പശ്ചാത്തലത്തിൻ എഴുതിയ ഒരു നോവലിന്റിന്റെ അവസാന മിനിക്കുപണിയിലാണിപ്പോൾ. ഡിസി ബുക്ക്സ് ആണ് പ്രസാധകർ.
"അമേരിക്കയിൽ മലയാള സാഹിത്യം ഇനിയും കൂടുതൽ വളരണം, അതിന് ഫൊക്കാന നൽകികൊണ്ടിരിക്കുന്ന പ്രോത്സാഹനം അഭിനന്ദാർഹമാണ്. പുതിയതായി തിരഞ്ഞെടുക്കാൻ പോകുന്ന ഭാരവാഹികളും സാഹിത്യത്തിന് തുടർന്നും എല്ലാ കൈത്താങ്ങലുകളും നൽകണ"- ലിറ്റററി കമ്മിറ്റിക്കയച്ച ഒരു സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു. സാഹിത്യം ഞരമ്പുകളിൽ കൂടി ഒഴുകികൊണ്ടിരിക്കുന്ന ഒരു നിസ്വാർത്ഥ ഭാഷാസ്നേഹിയുടെ ഉള്ളിൽ നിന്നെ ഇങ്ങനെയൊരു അഭിലാക്ഷം ഉണ്ടാകൂകയുള്ളുവെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി എന്നിവർ അഭിപ്രായപ്പെട്ടു.
ഫോക്കനയുടെ കൺവെൻഷനിലെ സാഹിത്യ സമ്മേളനങ്ങളിൽ പല പുസ്തകക്കെട്ടുകളും ആയിട്ടാണ് അദ്ദേഹം വരാറുള്ളത്. അമേരിക്കൻ മലയാളി എഴുത്തുകാർ പല വർഷങ്ങളിൽ പ്രസദ്ധീകരിച്ച കൃതികളാണ് അതെല്ലാം. ആമേരിക്കൻ പ്രവാസ സാഹിത്യ വളർച്ച നേരിൽ കാട്ടിക്കൊടുക്കാനുള്ള ആത്മാർത്ഥ പരിശ്രമത്തിന്റെ നേർസാക്ഷ്യമാണിതെന്ന് ഫൊക്കാന സാഹിത്യ വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയായ ലിറ്റററി കമ്മിറ്റി ചെയർമാൻ ബെന്നി കുര്യൻ പറഞ്ഞു.
തൃശൂർ ജില്ലയിൽ പുന്നയൂർക്കുളം,കുപ്രവളളി എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച അബ്ദുള്ള തന്റെ നാടിനോടുള്ള സ്നേഹം എടുത്തുകാട്ടാനാണ് പേരിനൊപ്പം പുന്നയൂർക്കുളം എന്ന സ്ഥലപ്പേരും കൂട്ടിച്ചേർത്തത്. 1980ൽ ഉപരിപഠനത്തിനായി അമേരിക്കയിൽ കുടിയേറിയ അദ്ദേഹം സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദമെടുത്തു. പിന്നീട് ഡിട്രോയിറ്റിൽ സോഷ്യൽ വർക്കർ ആയി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2015 വിരമിച്ചു. ഇപ്പോൾ മുഴുവൻ സമയ സാഹിത്യ പ്രവർത്തനത്തിനായി ജീവിതം ഒഴിഞ്ഞു വച്ചിരിക്കുകയാണ്. ജോലിയിൽ നിന്നു വിരമിക്കുന്നതിനു മുൻപും ഭാഷാ-സാഹിത്യ സേവന രംഗത്ത് സജീവ സാന്നിധ്യമുണ്ടായിരുന്ന അദ്ദേഹം കേരളത്തിലെ നിരവധി മലയാള സാഹിത്യകാരന്മാരുമായി ഊഷ്മളമായ ബന്ധം പുലർത്തുകയും പലരെയും അമേരിക്കയിൽ കൊണ്ടുവരാനും അമേരിക്കൻ മലയാളികളുമായി സംവാദം നടത്തുവാനും അവസരം നൽകിക്കൊടുത്തിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മലയാള സാഹിത്യകാരന്മാർ രാജ്യത്തിന്റെ ഏതു ഭാഗത്തു വന്നാലും അവരെ ശ്രവിക്കാനായി സദസിന്റെ മുൻ നിരയിൽ അബുദുള്ള പുന്നയൂർകുളമുണ്ടായിരിക്കും. അദ്ദേഹത്തിന് ലഭിച്ച അംഗീകാരത്തിന് അമേരിക്കൻ മലയാളി എഴുത്തുകാർ അഭിനന്ദിച്ചു.
ഭാര്യ: റഹ്‌മത്ത്. മക്കൾ: മൻസൂർ, മുർഷിദ്, മൊയ്തീൻ.
അദ്ദേഹത്തിന്റെ വീട്ടിലെ ഷോ കേസിൽ അവാർഡ് ഫലകങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്.
അംഗീകാരങ്ങൾ:
2001, 2015 വർഷങ്ങളിൽ മിലൻ (Michigan Literary Association of America) പുരസ്ക്കാരം.
2014 ൽ വിചാരവേദി പുരസ്ക്കാരം.
2014 ൽ മാം (Maryland Association of Malayalee) പുരസ്ക്കാരം.
2014 ലും 2018ലും ഫൊക്കാന (Federation of Kerala Association of North America)പുരസ്‌കാരങ്ങൾ:
2018, മീൻകാരൻ ബാപ്പ എന്ന മലയാളം കവിതയ്ക്ക് ( E-Malayalee(Literary Award, New York)
2020 ൽ ഇംഗ്ലീഷ് കവിതയ്ക്കുള്ള ( E-Malayalee(Literary Award, New York)
2017 ൽ E-Malayalee(Literary Award, New York)
2009, 2010, 2011 വർഷങ്ങളിൽ LANA (Literary Association of North America) ചെറുകഥ പുരസ്‌ക്കാരങ്ങൾ.
2008 ൽ ഫോമ (Federation of Malayalee Association of North America)യുടെ അക്ഷര അവാർഡ്.
2004 ൽ കേരള പാണിനി അവാർഡ് (എ.ആർ. രാജവർമ്മ, മാവേലിക്കര)
പുസ്തകങ്ങൾ:
മലയാള കവിതാസമാഹാരം:
മീൻകാരൻ ബാപ്പ, സ്‌നേഹസൂചി.
ഇംഗ്ലീഷ് കവിതാസമാഹാരം:
Bouquet of Emotions (, Amazon).
ഇംഗ്ലീഷ് കഥാസമാഹാരം:
Catching the Dream(, Amazon)
മലയാള കഥാസമാഹാരം:
എളാപ്പ: ( Second edition, DC Books)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.