രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച മഹാരഥന്മാർക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു: ഡോ. ബാബു സ്റ്റീഫൻ

രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച മഹാരഥന്മാർക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു: ഡോ. ബാബു സ്റ്റീഫൻ

എല്ലാ അമേരിക്കൻ മലയാളികൾക്കും ഫൊക്കാന കുടുംബാംഗങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നതായി ഡോ. ബാബു സ്റ്റീഫൻ 

വാഷിംഗ്‌ടൺ ഡി.സി.: രാജ്യം മുഴുവൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആഹ്ലാദത്തിമർപ്പിൽ ആയിരിക്കുമ്പോൾ അമേരിക്കയിലെ എല്ലാ മലയാളികൾക്കും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആശംസകൾ നേർന്നുകൊണ്ട് ഫൊക്കാന വാഷിംഗ്‌ടൺ ഡി.സി ആർ.വിപിയും ഫൊക്കാന ഡിസ്‌നി വേൾഡ് ഫാമിലി കൺവെൻഷന്റെ റോയൽ പേട്രണു മായ ഡോ.ബാബു സ്റ്റീഫൻ. സ്വാതന്ത്ര്യത്തിന്റെ 246 മത് വാർഷികം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യത്തിനു വേണ്ടി ചരിത്രപരമായ പോരാട്ടങ്ങൾ കാഴ്ച്ച വച്ച അമേരിക്കയിലെ പൂർവ്വകാല നേതാക്കന്മാരെ നന്ദിയോടെ അനുസ്മരിക്കാൻ മലയാളികൾ ഉൾപ്പെടെയുള്ള എല്ലാ അമേരിക്കൻ പൗരന്മാർക്കും പൗരത്വമില്ലാതെ അമേരിക്കയിൽ സേവനം ചെയ്യുന്നവർക്കും ബാധ്യതയുണ്ടെന്നും ഫൊക്കാനയുടെ അടുത്ത പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.ബാബു സ്റ്റീഫൻ വ്യക്തമാക്കി.
ഈ രാജ്യത്തെ തികച്ചും ന്യുനപക്ഷക്കാരായ സ്വദേശികളായ നേറ്റിവ് ഇന്ത്യക്കാർ (റെഡ് ഇന്ത്യൻസ്) ഒഴികെ ഭൂരിഭാഗം വരുന്ന എല്ലാവരും കുടിയേറ്റക്കാരാണ്. ഇതിൽ ആര് ആദ്യം വന്നു ആര് അവസാനം വന്നു (Who came first who came last ) എന്ന ചോദ്യത്തിന് മാത്രമേ പ്രസക്തിയുള്ളൂ. സമ്പന്നതയുടെ മടിത്തട്ട് എന്ന് വിശഷിപ്പിക്കാവുന്ന ഈ രാജ്യത്തെ ശൂന്യതയിൽ നിന്ന് ഇന്നത്തെ അവസ്ഥയിൽ എത്തിച്ച പൂർവികാരോട് തീർത്താൽ തീരാത്ത കടപ്പാട് നമുക്കുണ്ട്. - അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള അനേകം സംസ്‌കാരങ്ങൾ സമാന്യയിപ്പിക്കുന്ന വൈവിധ്യങ്ങൾ നിറഞ്ഞ ഒരു സംസ്കാരമാണ് അമേരിക്കയുടേത്. യഥാർത്ഥത്തിൽ നാനാത്വത്തിൽ ഏകത്വം (Unity in diversity) എന്ന് അവകാശപ്പെടാൻ എന്തുകൊണ്ടും യോഗ്യതയുള്ള നാടാണിത്. വിവിധ സംസ്കാരങ്ങളിൽ നിന്നു വന്ന നമ്മളെ ഓരോരുത്തരെയും അവരവരുടെ സംസ്കാരത്തിനു കോട്ടം തട്ടാതെയോ അതിൽ ഇടപെടാതെയും ആശ്ലേഷിക്കുന്ന പരമ്പര്യമാണ് അമേരിക്കയുടേത്. ചരിത്രപമായ നേട്ടം കൈവരിക്കുന്നതിന് നേതൃത്വം നൽകിയ മാഹാരഥന്മാരുടെ ഓർമ്മകൾക്കു മുൻപിൽ പ്രണമിക്കുകയാന്നെന്നും അദ്ദേഹം കൂട്ടി ചേർത്തു.
1796 ൽ തോമസ് ജഫേഴ്സൺ എന്ന എന്ന അമേരിക്കൻ രാഷ്ട്രീയത്തിലെ മഹാരഥന്റെ നേതൃത്വത്തിൽ തയാറാക്കി പുറത്തിറക്കിയ "സ്വന്തന്ത്ര്യ പ്രഖ്യാപനം" അഥവ Declration of Independence" എന്ന മഹത്തായ രേഖ (Document) യെയാണ് അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ സുവിശേഷം(Bible)എന്നു വിശേഷിപ്പിക്കുന്നത്.
അമേരിക്കയുടെ ഭരണഘടനയുണ്ടക്കുമ്പോൾ നമ്മുടെ പൂർവ്വപിതാക്കന്മാർ എഴുതി വച്ച നിയമ സംഹിതയുടെ പിന്ബലത്തിലാണ നാമെല്ലാവരും ഈ വാഗ്ദത്ത ഭൂമിയിൽ എത്തിച്ചേർന്നുള്ള ഭാഗ്യമുണ്ടായത്. 14 കോളനികളിലെ പ്രതിനിധികൾ അംഗീകരിച്ച ഡിക്ലറേഷൻ ഓഫ് ഇൻഡിപെന്റൻഡ്‌സിന്റെ മണി മുഴക്കിയ ഫിലാഡൽഫിയയിലെ ആ കൂറ്റൻ ഓട്ടുമണി ഇന്നും ചരിത്രത്തിന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്നത് പിൻ തലമുറകൾക്കായി നമ്മുടെ പൂർവികന്മാർ കരുതി വച്ച കാവ്യനീതിയാണ്.
ഭാരതാംബ നമ്മുടെ അമ്മയാണെങ്കിൽ അമേരിക്ക നമ്മളുടെർ വളർത്തമായാണ്. ആ വളർത്തമ്മയാണ് നമ്മെ തീറ്റിപ്പോറ്റുന്നത്. അമ്മയെയും വളർത്തമ്മയെയും മറക്കരുതേ എന്ന അഭ്യർത്ഥനയോടെ എല്ലാ മലയാളികൾക്കും പ്രത്യേകിച്ച് ഫൊക്കാനയുടെ എല്ലാ അംഗങ്ങൾക്കും അഭ്യുദയകാംഷികൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.- അദ്ദേഹം വ്യ്കതമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.