അമേരിക്കയില്‍ യുവാവിനെ തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമം; സ്ത്രീ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

അമേരിക്കയില്‍ യുവാവിനെ തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമം; സ്ത്രീ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

കാലിഫോര്‍ണിയ: വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ അമേരിക്കയില്‍ യുവാവിനെ തീ വെച്ച് കൊലപ്പെട്ടുത്താന്‍ ശ്രമം. കാലിഫോര്‍ണിയയിലെ സാംഗര്‍ പാര്‍ക്കില്‍ വ്യാഴാഴ്ച്ച രാത്രി 9.15 നാണ് സംഭവം. ഗുരുതര പൊള്ളലേറ്റ യുവാവിനെ ഉടന്‍തന്നെ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചു.

സംഭവത്തില്‍ കാലിഫോര്‍ണിയ സ്വദേശികളായ പട്രീഷ്യ കാസ്റ്റിലോ (48), ലിയോനാര്‍ഡ് ഹോക്കിന്‍സ് (43) എന്നിവരെ സാംഗര്‍ പൊലീസ് അറസ്റ്റു ചെയ്തു ജയിലില്‍ അടയ്ച്ചു. കൊലപാതകശ്രമം, തീവെപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പാര്‍ക്കിലുണ്ടായ തര്‍ക്കമാണ് കുറ്റകൃത്യത്തിന് പ്രകോപനകരമായത്. ഇരയും ലിയോനാര്‍ഡും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ പട്രീഷ്യ കാസ്റ്റിലോ ഇരയെ തീകൊളുത്തുകയായിരുന്നു പൊലീസ് പറയുന്നു.

കാസ്റ്റിലോ യുവാവിന് അടുത്തേക്ക് വരുന്നതും കയ്യില്‍ കരുതിയിരുന്ന കുപ്പിയില്‍ നിന്ന് എന്തോ ദ്രാവകം ഇരയ്ക്കുമേല്‍ ഒഴിക്കുന്നതിന്റെയും വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് കാസ്റ്റിലോ ലൈറ്റര്‍ കത്തിച്ച് ഇരയുടെ ശരീരത്തിലേക്ക് എറിയുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്.

അരയ്ക്കു മുകളിലുള്ള ശരീര ഭാഗങ്ങളില്‍ ഗുരുതര പൊള്ളലേറ്റിറ്റുണ്ട്. യുവാവിന്റെ അവസ്ഥ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അപകടാവസ്ഥ തരണം ചെയ്തിട്ടില്ല എന്ന സൂചനകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.