ആര്‍. ശ്രീലേഖയ്‌ക്കെതിരേ പരാതി; കുറ്റകൃത്യത്തെപ്പറ്റി അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണം

ആര്‍. ശ്രീലേഖയ്‌ക്കെതിരേ പരാതി; കുറ്റകൃത്യത്തെപ്പറ്റി അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കെതിരെ പരാതി. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് തൃശ്ശൂര്‍ റൂറല്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. നടിമാര്‍ ഉള്‍പ്പെടെ നിരവധി പേരെ പള്‍സര്‍ സുനി ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചത് അറിയാമെന്ന് കഴിഞ്ഞ ദിവസം ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.

ക്രിമിനല്‍ കുറ്റകൃത്യത്തെപ്പറ്റി അറിവുണ്ടായിരുന്നിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും പരാതിയില്‍ ചോദിക്കുന്നു. പള്‍സര്‍ സുനിക്കെതിരെ കേസെടുത്തിരുന്നെങ്കില്‍ പല കുറ്റകൃത്യങ്ങളും തടയാമായിരുന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു. കേസെടുക്കാത്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റാണെന്നും കുസുമം ജോസഫ് പരാതിയില്‍ കുറ്റപ്പെടുത്തി.

പള്‍സര്‍ സുനി മൂന്ന് നടിമാരെ ഉപദ്രവിച്ച് പണം തട്ടിയതായി തനിക്കറിയാമെന്നായിരുന്നു ശ്രീലേഖ വെളിപ്പെടുത്തിയത്. അതിക്രമത്തിന് ഇരയായ നടിമാരാണ് ഇതു പറഞ്ഞത്. അവര്‍ പരാതിയായി മുന്നോട്ടു പോകാതിരുന്നത് നാണക്കേട് ഭയന്നാണെന്നും മുന്‍ ജയില്‍ ഡിജിപി വെളിപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.