തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ. കെ.എം.സച്ചിന്‍ദേവും സെപ്റ്റംബര്‍ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എ.കെ.ജി. ഹാളിലാണ് ചടങ്ങുകളെന്ന് വിവരം. മാര്‍ച്ച് മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
ഈ വര്‍ഷം മാര്‍ച്ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്‍. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിന്‍ ദേവ് ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21ാം വയസ്സിലാണ് ആര്യ മേയറാകുന്നത്.
എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്. ബാലസംഘത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതു മുതലുള്ള പരിചയമാണ് വിവാഹത്തിലെത്തുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.