തീവ്രവാദ ഫണ്ടിങിന് പാക് ചാരസംഘടനകള്‍ രാജ്യത്തേക്ക് മയക്കു മരുന്ന് ഒഴുക്കുന്നു; റിപ്പോര്‍ട്ട് പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍

തീവ്രവാദ ഫണ്ടിങിന് പാക് ചാരസംഘടനകള്‍ രാജ്യത്തേക്ക് മയക്കു മരുന്ന് ഒഴുക്കുന്നു; റിപ്പോര്‍ട്ട് പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുളള ഫണ്ട് ലഭിക്കുന്നതിനായി പാകിസ്ഥാന്‍ ചാരസംഘടനകള്‍ രാജ്യത്തേക്ക് മയക്കുമരുന്ന് ഒഴുക്കുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഗുണ്ടാ നേതാക്കളിലേക്കാണ് പാകിസ്ഥാനില്‍ നിന്ന് മയക്കു മരുന്ന് എത്തിക്കുന്നത്. ഈ പണം ഉപയോഗിച്ചാണ് ഇവര്‍ ജമ്മു കശ്മീരില്‍ തീവ്രവാദത്തിന് ഫണ്ടിങ് നടത്തുന്നത് എന്ന വിവരങ്ങളും രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടു.

അതേസമയം ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ആയുധങ്ങള്‍ എത്തിക്കുന്നതും മയക്കുമരുന്ന് കടത്തുന്നതും ഒരേ വഴിയിലൂടെയാണെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. രാജ്യത്തെത്തിക്കുന്ന ആയുധങ്ങളും മയക്കു മരുന്നും ജമ്മു കശ്മീരിലെ തീവ്രവാദ സംഘടനകളിലേക്കും പഞ്ചാബിലെ മയക്കു മരുന്ന് റാക്കറ്റുകളിലേക്കും എത്തിക്കുന്നു. തുടര്‍ന്ന് ഈ പണം തന്നെ തീവ്രവാദ ഗ്രൂപ്പുകളുടെ ഫണ്ടിങിനായി ഉപയോഗിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദിന നഗറില്‍ നിന്ന് അടുത്തിടെ 16 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തത് ഇത്തരത്തില്‍ രാജ്യത്തെത്തിച്ച ലഹരിയാണോ എന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. നുഴഞ്ഞു കയറ്റക്കാര്‍ വഴിയും ഡ്രോണ്‍ വഴിയുമാണ് ആയുധങ്ങളും മയക്കു മരുന്നും രാജ്യത്തെത്തിക്കുന്നത്. അതിര്‍ത്തിയില്‍ അടിക്കടി ഡ്രോണുകള്‍ പ്രത്യക്ഷപ്പെടുന്നതും ഈ സംശയം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.