പനാജി: ഗോവയില്‍ കോണ്‍ഗ്രസില്‍ വീണ്ടും അനൈക്യം പുകയുന്നു. അഞ്ച് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇവരെ ചെന്നൈയിലേക്ക് മാറ്റി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ടാണ് എംഎല്‍എമാരെ മാറ്റിയത്.
സങ്കല്‍പ് അമോങ്കാര്‍, ആല്‍തോണ്‍ ഡികോസ്റ്റ, കാര്‍ലോസ് അല്‍വാരെസ്, റുഡോള്‍ഫ് ഫെര്‍ണാണ്ടസ്, യൂരി അലെമോ എന്നിവരെയാണ് ചെന്നൈയിലേക്ക് മാറ്റിയത്. മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും മൈക്കിള്‍ ലോബോയും ചേര്‍ന്ന് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന ആരോപണവുമായി ഗോവയിലെ കോണ്‍ഗ്രസ് ചുമതലയുള്ള ദിനേശ് ഗുണ്ടു റാവു രംഗത്തെത്തിയിരുന്നു.
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെ ഏഴ് പേര്‍ വിട്ടുനിന്നിരുന്നു. ഇവര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. തുടര്‍ന്ന് മൈക്കിള്‍ ലോബോയെ കോണ്‍ഗ്രസ് നിയമസഭാ പ്രതിപക്ഷ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് നീക്കിയിരുന്നു.
വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ അവകാശവാദം. എന്നാല്‍ ഇവരെ പാര്‍ട്ടിയില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.