തിരുവനന്തപുരം: സിനിമാ നിര്‍മാണത്തിനായി വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസെടുത്തു. തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി.
2018ല്‍ റിലീസായ 'കൂദാശ' എന്ന സിനിമയുടെ നിര്‍മ്മാണത്തിന് നല്‍കിയ പണം തിരികെ നല്‍കിയില്ലെന്നാണ് പരാതി. 3.14 കോടി രൂപ നല്‍കിയതയെന്നാണ് പരാതിയിലുള്ളത്. സിനിമ റിലീസായ ശേഷം പണവും ലാഭ വിഹിതവും നല്‍കാമെന്നായിരുന്നു വാഗ്ദാനം. റിയാസ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിന്മേല്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഒറ്റപ്പാലം പൊലീസിന് കൈമാറുകയായിരുന്നു.
2017-18 കാഘട്ടങ്ങളിലായി ഒറ്റപ്പാലത്തെ ബാങ്ക് വഴിയാണ് റിയാസ് പണം കൈമാറിയത്. ഇതിനാലാണ് പരാതി ഒറ്റപ്പാലത്തേക്ക് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇതിന് മുന്‍പും ബാബുരാജിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി കബളിപ്പിച്ചെന്നായിരുന്നു കേസ്.
കയ്യേറ്റ ഭൂമിയാണെന്ന് കണ്ടെത്തി റവന്യൂ വകുപ്പ് ഒഴിയാന്‍ ആവശ്യപ്പെട്ട റിസോര്‍ട്ടാണ് ബാബുരാജ് തനിക്ക് പാട്ടത്തിന് നല്‍കിയതെന്നായിരുന്നു പരാതിക്കാരനായ അരുണ്‍ ആരോപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.