അമേരിക്കയില്‍ ആത്മഹത്യ തടയാന്‍ മൂന്നക്ക ഹെല്‍പ്പ് ലൈന്‍ നമ്പര്‍; ഏഴക്ക നമ്പര്‍ ഇനിയില്ല

അമേരിക്കയില്‍ ആത്മഹത്യ തടയാന്‍ മൂന്നക്ക ഹെല്‍പ്പ് ലൈന്‍ നമ്പര്‍; ഏഴക്ക നമ്പര്‍ ഇനിയില്ല

വാഷിങ്ടണ്‍: മാനസിക സമ്മര്‍ദ്ദം മൂലമോ അല്ലാതെയോ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുവരെ സംബന്ധിച്ചോളം 'നെടും നീളത്തിലുള്ള' നമ്പര്‍ ഓര്‍ത്തെടുക്കുക എന്നത് പ്രയാസമായേക്കാം. ജീവിതത്തിന്റെ നിര്‍ണായക നിമിഷത്തില്‍ പോലും നമ്പര്‍ ഓര്‍ക്കുന്നില്ല എന്ന കാരണത്താല്‍ കാര്യങ്ങള്‍ 'കൈവിട്ട്' പോകാതിരിക്കാന്‍ അമേരിക്കയില്‍ മാനസികാരോഗ്യ സേവനങ്ങള്‍ക്കായി മൂന്നക്ക ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ അവതരിപ്പിച്ചു. 988 എന്നതാണ് പുതിയ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍.

''കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കോ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവര്‍ക്കോ ആശ്വാസം ലഭിക്കാന്‍ ഈ നമ്പറില്‍ വിളിക്കാം. നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഒരു കൗണ്‍സിലറെ ഫോണില്‍ ലഭിക്കും. അവരോട് നിങ്ങള്‍ക്ക് മനസ് തുറക്കാം. നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള മാര്‍ഗങ്ങള്‍ അവര്‍ നിര്‍ദേശിക്കും. കൂടുതല്‍ ഇടപെടല്‍ ആവശ്യമാണെങ്കില്‍ മൊബൈല്‍ ക്രൈസിസ് ടീമിലേക്ക് കോള്‍ കൈമാറും.'' നാഷണല്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ ലൈഫ്ലൈന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. മിറിയം ഡെല്‍ഫിന്‍ പറഞ്ഞു.

വൈബ്രന്റ് ഇമോഷണല്‍ ഹെല്‍ത്ത്, യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസിന്റെ സബ്സ്റ്റന്‍സ് അബ്യൂസ് ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസസ് അഡ്മിനിസ്ട്രേഷന്‍ എന്നിവയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ ലൈഫ്ലൈന്‍ 2005 മുതലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കിവരുന്നത്.

1-800-273- എന്നതായിരുന്നു ആദ്യ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍. നമ്പറിന് ശേഷം TALK എന്ന ടൈപ്പ് ചെയ്ത് മെസേജ് അയച്ചാല്‍ ഉടന്‍ തന്നെ ഹെല്‍ലൈന്‍ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് ആവശ്യമായ കൗണ്‍സിലിംഗ് സേവനം ലഭ്യമാക്കും. ഇത് കൂടുതല്‍ സങ്കീര്‍ണമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ആര്‍ക്കും ഓര്‍ത്തിരിക്കാന്‍ എളുപ്പമുള്ള മൂന്നക്ക നമ്പറിലേക്ക് മാറിയത്. ഇതോടെ സേവനം ആവശ്യപ്പെടുന്നവരുടെ എണ്ണം ഇരട്ടയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. മിറിയം ഡെല്‍ഫിന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.