കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്കില്‍ വന്‍ വര്‍ധനവ്; 1000 പുരുഷന്മാര്‍ക്ക് 968 സ്ത്രീകള്‍ !

കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്കില്‍ വന്‍ വര്‍ധനവ്; 1000 പുരുഷന്മാര്‍ക്ക് 968 സ്ത്രീകള്‍ !

2020ലെ വാര്‍ഷിക സ്ഥിതി വിവരക്കണക്ക് പ്രകാരം കേരളത്തില്‍ പെണ്‍ കുഞ്ഞുങ്ങളുടെ ജനനത്തില്‍ ക്രമാതീതമായ വര്‍ധനവ്. 1000 പുരുഷന്മാര്‍ക്ക് 968 സ്ത്രീകള്‍ എന്ന നിരക്കിലാണ് കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം. ഒരു പതിറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ നിരക്കായാണ് ഇതിനെ കണക്കാക്കുന്നത്. 2019ല്‍ 1000 പുരുഷന്മാര്‍ക്ക് 960 സ്ത്രീകള്‍ എന്നായിരുന്നു കണക്ക്. 2018ല്‍ അത് 963 ആയിരുന്നു.

2011ല്‍ 1000 പുരുഷന്മാര്‍ക്ക് 939 എന്നിങ്ങനെയായിരുന്നു അനുപാതം. 2020 ആകെ ജനിച്ചത് 4,46,891 കുട്ടികളാണ്. അതില്‍ 2,19,809 പെണ്‍കുട്ടികള്‍ 2,27,053 ആണ്‍കുട്ടികള്‍ എന്നിങ്ങനെയായിരുന്നു കണക്കുകള്‍. ഇതില്‍ 29 കുട്ടികളുടെ ലിംഗം രേഖപ്പെടുത്തിയിട്ടില്ല.

ജനനനിരക്ക് താരതമ്യേന കൂടുതലായി രേഖപെടുത്തിയിരിക്കുന്നത് നഗരങ്ങളിലാണ്. 2020ല്‍ ഗ്രാമങ്ങളില്‍ 1,38,910 ജനിച്ചപ്പോള്‍ നഗരത്തില്‍ 3,07,981 കുഞ്ഞുങ്ങളാണ് പിറന്നത്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം ഉള്ളതിനാല്‍ മുഴുവന്‍ ജനസംഖ്യയുടെയും ലിംഗാനുപാതം എസ്ആര്‍ബിയില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡെവലപ്പമെന്റ് ചെയര്‍മാന്‍ എസ് ഇരുദയ രാജന്‍ പറഞ്ഞു.

അതേസമയം 19 വയസോ അതില്‍ കുറവോ പ്രായമുള്ള ഗര്‍ഭം ധരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. 2019ല്‍ ഇത് 20,998 ആയിരുന്നെങ്കില്‍ 2020ല്‍ ഇത് 17,202 ആയി ഗണ്യമായി കുറഞ്ഞു. ജൂണ്‍, നവംബര്‍ മാസങ്ങളിലാണ് കൂടുതല്‍ ജനനം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.