ഫോമായുടെ സ്പെഷ്യൽ ജനറൽ ബോഡി യോഗം നാളെ (ജൂലൈ 23) ഉച്ചയ്ക്ക് രണ്ടുമണിക്ക് ഓൺലൈനിലൂടെ

ഫോമായുടെ സ്പെഷ്യൽ ജനറൽ ബോഡി യോഗം നാളെ (ജൂലൈ 23)  ഉച്ചയ്ക്ക് രണ്ടുമണിക്ക്  ഓൺലൈനിലൂടെ

ഫോമായുടെ സ്പെഷ്യൽ ജനറൽ ബോഡി യോഗം നാളെ ജൂലൈ 23 ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കും. ഈ വെർച്വൽ യോഗത്തിലേക്ക് ഒരു മണി മുതൽ പ്രവേശനം തുടങ്ങുന്നതായിരികും.
പ്രവേശിക്കുന്നവരെ റീജിയൻ തലത്തിലുള്ള റൂമുകളിൽ ഡെലിഗേറ്റസിനെ പ്രവേശിപ്പിച്ചതിനു ശേഷം വീഡിയോയിലൂടെ അവരുടെ ഐഡൻ്റിറ്റി ഉറപ്പു വരുത്തിയതിനു ശേഷം മാത്രമെ മെയിൻ കോൺഫറൻസ് റൂമിൽ പ്രേവേശിപ്പിക്കുകയുള്ളു. രണ്ടുമണിയോടെ യോഗം ആരംഭിക്കും. ഫോമയുടെ ബൈലോ പരിഷ്കരണമാണ് പ്രത്യേക ജനറൽ ബോഡിയിലെ പ്രധാന അജണ്ട. 84 അംഗ സംഘടനകളിൽ നിന്നും ലിസ്റ്റ് വഴി ലഭിച്ചിട്ടുള്ള ഡെലിഗേറ്റുകൾക്കും നാഷണൽ കമ്മിറ്റി അംഗങ്ങൾക്കും ഇമെയിൽ വഴി മീറ്റിങ്ങിന്റെ സൂം ലിങ്കും പാസ്സ്‌വേർഡും അയച്ചു കൊടുത്തിട്ടുണ്ട്. ഡെലിഗേറ്റ് ലിസ്റ്റ് നൽകേണ്ട അവസാന തീയതി ജൂലൈ 15 ആയിരുന്നതിനാൽ 600 ഓളം ആളുകളുടെ ലിസ്റ്റ് തയ്യാറാക്കാൻ കഷ്ടിച്ച് ഒരാഴ്ച മാത്രമാണ് ലഭിച്ചത്. ഡെലിഗേറ്റുകൾ സൂമിൽ പ്രവേശിക്കുമ്പോൾ ആദ്യം അവരുടെ റീജണൽ നമ്പറും അതിനുശേഷം അവരുടെ ഒഫീഷ്യൽ പേരും ഉപയോഗിച്ച് പ്രവേശിക്കണമെന്നും എല്ലാവരും തന്നെ ഒന്നേമുക്കാലിന് മുമ്പ് സൂമിൽ പ്രവേശിച്ചാൽ മാത്രമേ കൃത്യസമയത്ത് സമ്മേളനം ആരംഭിക്കാൻ സാധിക്കുകയുള്ളൂ എന്നും എല്ലാവരോടും അഭ്യര്ത്ഥിക്കുന്നു. ഒരു മണി മുതൽ ഓൺലൈൻ റൂം ഓപ്പൺ ആയിരിക്കും. റീജിയൺ ഒന്ന് മുതൽ ആറു വരെയുള്ളവർ 1 - 1:15 pm നും ഇടയിലും റീജിയൺ ഏഴു മുതൽ പന്ത്രണ്ടു വരെയുള്ളവർ 1:30 -1:45 pm നും ഇടയിൽ ഓൺലൈനിൽ കയറേണ്ടതാണ്.

എല്ലാവരും നിർദ്ദേശങ്ങൾ പാലിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ സമയത്തു തന്നെ യോഗം ആരംഭിക്കുവാനും അവസാനിപ്പിക്കുവാനും സാധിക്കും.
ബൈലോയിൽ വരുത്തേണ്ട മാറ്റങ്ങൾ വോട്ടിന് എടുത്താണ് നടപ്പിൽ വരുത്തുന്നത്. എല്ലാ ഡെലിഗേറ്റുകൾക്കും ബൈലോയെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാൻ അവസരം ലഭിക്കുന്നതായിരിക്കും എന്നാൽ ബൈലോ എന്ന വിഷയം മാത്രമായിരിക്കും ഈ ജനറൽ ബോഡി മീറ്റിങ്ങിൽ ചർച്ച ചെയ്യപ്പെടുന്നത്. ഓരോ പോളിങിനും ഒരു മിനിറ്റ് സമയമാണ് അനുവദിക്കുന്നത്. എല്ലാവർക്കും ഒരേ സമയം വോട്ട് ചെയ്യാൻ സാധിക്കുന്നതുകൊണ്ട് ഒരു മിനിറ്റ് ധാരാളമായിരിക്കും.

ഫോമായുടെ ആർ.വി.പി മാരുടെയും നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും അതോടൊപ്പം തന്നെ ഇതിനുവേണ്ടി എടുത്ത ടെക്നിക്കൽ ടീമിൻ്റെയും നേതൃത്വത്തിൽ ഈ ഒരു സ്പെഷ്യൽ ജനറൽ ബോഡി സുഗമമായി നടത്തുവാനും വിജയകരമായി പൂർത്തിയാക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡെലിഗേറ്റ് ലിസ്റ്റിൽ പേരുണ്ടായിട്ടും ഇമെയിൽ കിട്ടാതിരിക്കുന്നവർ ദയവായി ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണനെ ഇമെയിൽ വഴിയോ ടെക്സ്റ്റ് മെസ്സേജ് വഴിയോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുകയാണ് ശരിയായിട്ടുള്ള ഇമെയിൽ അഡ്രസ്സ് ടെക്സ്റ്റ് മെസ്സേജ് വഴി അയച്ചു കൊടുക്കേണ്ടതാണ്. ലിസ്റ്റിൽ തന്നിരിക്കുന്ന ഇമെയിൽ ID തെറ്റാണെങ്കിൽ ഇമെയിൽ ലഭിച്ചിരിക്കണമെന്നില്ല. ആയതിനാലാണ് പത്രക്കുറിപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയും കൂടി വിവരങ്ങൾ അറിയിക്കുവാൻ ശ്രമിക്കുന്നത്.
സ്പെഷ്യൽ ജനറൽ ബോഡിയുടെ സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.