രണ്ട് കൊടുമുടികള്‍ കിഴടക്കാന്‍ എടുത്തത് എഴുപത് മണിക്കൂര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കി പതിമൂന്നുകാരന്‍

രണ്ട് കൊടുമുടികള്‍ കിഴടക്കാന്‍ എടുത്തത് എഴുപത് മണിക്കൂര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കി പതിമൂന്നുകാരന്‍

ഹൈദരാബാദ്: എഴുപത് മണിക്കൂറിനുള്ളില്‍ രണ്ട് കൊടുമുടികള്‍ കീഴടക്കി ലോകറെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പതിമൂന്നുകാരന്‍. ലഡാക്കിലെ മര്‍ഖ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന കന്‍ഡ് യാറ്റ്സെ, ഡ്സൊ ജോങ്കോ എന്നീ കൊടുമുടികളാണ് ഹൈദരാബാദ് സ്വദേശിയായ വിശ്വനാഥ് കാത്തികേ എന്ന ഒന്‍പതാം ക്ലാസുകാരന്‍ അനായാസമായി കീഴടക്കിയത്. ആദ്യ കൊടുമുടി കീഴടക്കി 70 മണിക്കൂറിനുള്ളിലാണ് അടുത്ത നേട്ടം കൈവരിച്ചത്.

ഈ മാസം ഒന്‍പതിനാണ് ഈ രണ്ട് കൊടുമുടികളിലേക്കും ഉള്ള ട്രക്കിങ് ആരംഭിച്ചത്. ജൂലൈ 22നാണ് യാത്ര അവസാനിച്ചത്. യാത്ര അതീവ ദുര്‍ഘടം നിറഞ്ഞതായിരുന്നുവെന്നും പലപ്പോഴും പാതി വഴി ഉപേക്ഷിക്കേണ്ടി വരുമെന്ന് തോന്നിയിരുന്നുവെന്നും വിശ്വനാഥ് പറയുന്നു. വായു മര്‍ദ്ദം കുറയുന്നത് വലിയ പ്രശ്നമായിരുന്നു. ശ്വസിക്കാനും പ്രശ്നമായിരുന്നു. എന്നാല്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് വിശ്വനാഥ് വ്യക്തമാക്കുന്നു.

പരിശീലകര്‍ക്കും വിശ്വനാഥ് നന്ദി പറഞ്ഞു. പരിശീലകരായ സായ് തേജ, ചൈതന്യ, പ്രശാന്ത് എന്നിവരാണ് ഈ യാത്രയ്ക്ക് പ്രചോദനം നല്‍കിയത്. കൃത്യമായ പരിശീലനം ലഭിച്ചു. പല സമയത്തും പിന്നോട്ടു പോയെങ്കിലും പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാനായി. റുദുഗൈറ കൊടുമുടികളിലേക്കായിരുന്നു ആദ്യ യാത്ര. എന്നാല്‍ അതിന്റെ ബേസ് ക്യാമ്പില്‍ പോലും എത്താനായില്ല. നിരന്തര പരിശീലനത്തിലൂടെയാണ് ഇപ്പോഴത്തെ ലക്ഷ്യം കൈവരിച്ചതെന്നും വിശ്വനാഥ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.