ഫോമാ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന “ഗ്യാസ്ട്രോ ഇന്റസ്സ്റ്റൈനൽ ഹെൽത്ത് ആൻഡ് സ്ട്രെസ്സ് മാനേജ്മെൻ്റ് “ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു സെമിനാർ, ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 10:30 മുതൽ നടത്തപ്പെടുന്നു.
സൂമിൽ കൂടി കഴിയുന്നത്ര ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുവാൻ ശ്രമിക്കുന്ന ഈ സെമിനാർ നമ്മുടെ ദൈനംദിന ഭക്ഷണ ക്രമീകരണങ്ങൾ,  ജീവിതശൈലി,  ആമാശയ ആരോഗ്യം എന്നീ വിഷയങ്ങളെപ്പറ്റിയും, ജീവിത സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ള വിഷയത്തെപ്പറ്റിയുമായിരിക്കും ചർച്ച ചെയ്യുക.
സിമി ജെസ്റ്റോ ജോസഫ്, ബിനോയ് ജോർജ് എന്നിവരാണ് അതിഥി പ്രഭാഷകർ. 
അവതാരകയും നർത്തകിയും കൂടിയായ സിമി ജെസ്റ്റോ ജോസഫ് നിലവിൽ പി.എച്ച് ഡി ചെയ്യുകയും നോർത്ത് വെസ്റ്റേൺ ഹോസ്പിറ്റലിൽ നഴ്സ് ആയി  പ്രവർത്തിക്കുകയും ചെയ്യുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ച ബിനോയ് ജോർജ്  നിലവിൽ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയി പ്രവർത്തിക്കുന്നു. അദ്ദേഹം മികച്ചൊരു മാരാരും കൂടിയാണ്.
ഫോറം ചെയർ ഡോ മിനി മാത്യൂസ്, വൈസ് ചെയർ റോസ്മേരി കോലഞ്ചേരി, സെക്രട്ടറി എലിസബത്ത് സുനിൽ സാം, ജോ. സെക്രട്ടറി ഷൈല റോഷിൻ, നാഷണൽ കോർഡിനേറ്റർ ബിജു ആന്റണി എന്നിവർ ഫോമാ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നു .
തിരക്കേറിയ നമ്മുടെ ദൈനംദിന ജീവിതത്തിൽ ആവശ്യമുള്ള പാഠങ്ങൾ നൽകുന്ന ഈ സെമിനാർ ഒരു മുതൽക്കൂട്ടായിരിക്കും എന്നും നഴ്സസ് ഫോറത്തിന്റെ ഈ ഒരു സെമിനാർ വിജയകരമായിരിക്കും എന്നും  ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അറിയിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.